ഫൈസര്‍, ആസ്ട്രാസെനെക്ക വാക്സിനുകളെ ബൂസ്റ്ററുകളായി അംഗീകരിച്ച് യു കെ

  • എന്നാല്‍ മൂന്നാമത്തെ ഡോസ് വാക്സിന്‍റെ കാര്യത്തില്‍ രാജ്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ല

Update: 2021-09-10 11:59 GMT
Editor : Nisri MK | By : Web Desk
Advertising

ഫൈസര്‍, ആസ്ട്രാസെനെക്ക വാക്സിനുകളെ കോവിഡ് 19 ബൂസ്റ്ററുകളായി അംഗീകരിച്ച് യു കെ ആരോഗ്യ നിയന്ത്രണ ബോര്‍ഡ്. എന്നാല്‍ മൂന്നാമത്തെ ഡോസ് വാക്സിന്‍റെ കാര്യത്തില്‍ രാജ്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

"ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് ഫൈസര്‍, ആസ്ട്രാസെനെക്ക വാക്സിനുകളെ നിങ്ങള്‍ക്ക് ഫലപ്രദമായ കോവിഡ് 19 ബൂസ്റ്ററുകളായി ഉപയോഗിക്കാവുന്നതാണ്."- ആരോഗ്യ നിയന്ത്രണ ബോര്‍ഡ് (എം എച്ച് ആര്‍ എ) ചീഫ് എക്സിക്യൂട്ടീവ് ജൂണ്‍ റെയ്ന പറഞ്ഞു.

ഇതിനോടൊപ്പം ബൂസ്റ്റര്‍ വാക്സിന്‍ ഉപയോഗിക്കുന്നതിന്‍റെ ഗുണഫലങ്ങളും റെയ്ന പങ്കുവെച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ സൂക്ഷ്മ അവലോകനത്തിന് ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യു കെയിലെ ആരോഗ്യ ഉപദേശക ബോര്‍ഡാണ് എം എച്ച് ആര്‍ എ.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News