നാല് മക്കളെ കൊലപ്പെടുത്തിയ സ്ത്രീക്ക് 20 വർഷത്തെ ജയില്‍ശിക്ഷക്ക് ശേഷം മാപ്പ് നല്‍കി

ആസ്‌ട്രേലിയയുടെ നിയമചരിത്രത്തിൽ 'ഏറ്റവും ക്രൂരയായ സീരിയല്‍ കില്ലര്‍' എന്നാണ് കാത്ലിന്‍ അറിയപ്പെടുന്നത്

Update: 2023-06-09 05:09 GMT
Editor : Lissy P | By : Web Desk
Advertising

സിഡ്‌നി: നാല് മക്കളെ കൊലപ്പെടുത്തിയ കേസിൽ 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ച  സ്ത്രീക്ക് മാപ്പ് നൽകി. ആസ്‌ട്രേലിയയുടെ നിയമചരിത്രത്തിൽ ഏറ്റവും ക്രൂരയായ പരമ്പരക്കൊലയാളി എന്നറിയപ്പെടുന്ന  55 കാരിയായ കാത്‍ലീന്‍ ഫോൾബിഗിനാണ് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് മാപ്പ് നൽകിയത്.

മക്കളായ പാട്രിക്, സാറ, ലോറ എന്നിവരെയാണ് കാത്ലീൻ കൊലപ്പെടുത്തിയതെന്നും പിന്നീട് നാലാമത്തെ കുട്ടിയെയും മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഇരയാക്കിയെന്നാണ് കേസ്. എന്നാൽ താൻ നിരപരാധിയാണെന്നും കുട്ടികളെ കൊന്നിട്ടില്ലെന്നുമായിരുന്നു കാത്‍ലീന്‍ വാദിച്ചത്. എന്നാൽ തെളിവുകൾ ഇവർക്ക് എതിരായിരുന്നു. 2003 ലാണ് കാത്‍ലീന്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.

എന്നാൽ കുട്ടികളുടെ മരണത്തില്‍ വ്യക്തതയില്ലെന്ന് കാണിച്ച് കേസ് വീണ്ടും അന്വേഷണം നടത്തി. 2022ൽ ഒരു കൊല്ലം നീളുന്ന അന്വേഷണമാണ് നടത്തിയത്. അതിൽ കുട്ടികൾ മരിച്ചത് ജനിതക രോഗമാണെന്നും കുട്ടികൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി. ഈ കാരണങ്ങളാൽ ആദ്യത്തെ മൂന്ന് കുട്ടികൾ മരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 20 വർഷം ജയിൽശിക്ഷ അനുഭവിച്ച കാത്‌ലീന് മാപ്പ് നൽകാൻ തീരുമാനിച്ചതെന്ന് ന്യൂ സൗത്ത് വെയില്‌സ് സ്റ്റേറ്റ് അറ്റോർണി ജനറൽ മൈക്കൽ ഡെയ്‌ലി പറഞ്ഞു. ആദ്യമൂന്ന് കുട്ടികളുടെ മരണത്തിൽ സംശയമുള്ളതിനാൽ നാലാമത്തെ കുഞ്ഞിന്റെ മരണവും സംശയത്തിന്റെ നിഴലിലാണെന്നും അധികൃതർ വ്യക്തമാക്കുന്നു. കുട്ടികൾക്ക് കാത്‍ലീന്‍ നല്ലൊരു അമ്മയാണെന്നും ജഡ്ജി ടോം ബത്തേഴ്‌സ് പറഞ്ഞു. മാപ്പ് നൽകിയതിന് പിന്നാലെ ഇവരെ ഉടൻ മോചിപ്പിക്കാനുള്ള നടപടികളും തുടങ്ങി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News