മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ട്രംപിന്റെ മുന്‍ ഉപദേശകന്‍; അക്കൌണ്ട് ട്വിറ്റര്‍ പൂട്ടി
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ട്രംപിന്റെ മുന്‍ ഉപദേശകന്‍; അക്കൌണ്ട് ട്വിറ്റര്‍ പൂട്ടി
സിഎന്‍എന്‍ വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ റോജര്‍ സ്റ്റോണിന്റെ ട്വീറ്റിനെ തുടര്‍ന്നാണ് അക്കൌണ്ട് ബാന്‍ ചെയ്തുകൊണ്ടുള്ള ട്വിറ്ററിന്റെ നടപടി. തുടര്‍ച്ചയായി വിദ്വേഷ..
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകനായ റോജര്‍ സ്‌റ്റോണിന്റെ അക്കൌണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തു. സിഎന്‍എന്‍ വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ റോജര്‍ സ്റ്റോണിന്റെ ട്വീറ്റിനെ തുടര്‍ന്നാണ് അക്കൌണ്ട് ബാന്‍ ചെയ്തുകൊണ്ടുള്ള ട്വിറ്ററിന്റെ നടപടി. തുടര്‍ച്ചയായി വിദ്വേഷ ട്വീറ്റ് ചെയ്ത റോജര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
2016ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിനായിരുന്നു ചാനലിനെതിരെ റോജര്‍ സ്‌റ്റോണിന്റെ ട്വിറ്റര്‍ ആക്രമണം. ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരെയും അവതാരകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു ട്വീറ്റുകള്‍.
ട്വിറ്റര്‍ ഉപയോഗം സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് റോജര്‍ സ്‌റ്റോണിന്റെ അക്കൗണ്ട് നീക്കംചെയ്തതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ഇതിന് മുമ്പും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് റോജര്‍ സ്‌റ്റോണിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍കാലികമായി നീക്കം ചെയ്തിട്ടുണ്ട്.
Adjust Story Font
16