വിവാഹമെന്നാല്‍ ഇതാണേ... 4,000 ദമ്പതികള്‍ പങ്കെടുത്ത ദക്ഷിണ കൊറിയയിലെ സമൂഹ വിവാഹം

Update: 2018-05-10 21:40 GMT
Editor : Jaisy
വിവാഹമെന്നാല്‍ ഇതാണേ... 4,000 ദമ്പതികള്‍ പങ്കെടുത്ത ദക്ഷിണ കൊറിയയിലെ സമൂഹ വിവാഹം
Advertising

ഗപ്പിയോംഗിലെ ചെങ്കോഷിം പീസ് വേള്‍ഡ് സെന്ററില്‍ വ്യാഴാഴ്ചയാണ് ഈ വമ്പന്‍ വിവാഹം നടന്നത്

സമൂഹ വിവാഹം സംഘടിപ്പിക്കുകയാണെങ്കില്‍ ഇങ്ങിനെ നടത്തണമെന്നാണ് ഇപ്പോള്‍ ദക്ഷിണ കൊറിയക്കാര്‍ പറയുന്നത്, അതിന് കാരണവും അവര്‍ തന്നെ പറയും. ഈയിടെ സൌത്ത് കൊറിയയിലെ ഗപ്പിയോംഗില്‍ നടന്ന സമൂഹവിവാഹത്തില്‍ വിവാഹിതരായത് നൂറും ആയിരവുമല്ല, നാലായിരം ദമ്പതികളാണ്.

ഗപ്പിയോംഗിലെ ചെങ്കോഷിം പീസ് വേള്‍ഡ് സെന്ററില്‍ വ്യാഴാഴ്ചയാണ് ഈ വമ്പന്‍ വിവാഹം നടന്നത്. യൂണിഫിക്കേഷന്‍ ചര്‍ച്ചിന്റെ സ്ഥാപകനായ സുന്‍ മിയൂംഗ് മൂണിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് സമൂഹ കല്യാണം സംഘടിപ്പിച്ചത്.

ഇരുപതിനായിരം പേര്‍ ഇന്റര്‍നെറ്റിലൂടെ വിവാഹത്തില്‍ പങ്കാളികളായി. മൂണിന്റെ വിധവയായ ഹന്‍ ഹാക്ക് ജായാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്.

വധൂവരന്‍മാരുടെ ബന്ധുക്കളും ഒരു പറ്റം ഫോട്ടോഗ്രാഫര്‍മാരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. നിരത്തിയിട്ട പ്ലാസ്റ്റിക് കസേരകളിലാണ് ദമ്പതികള്‍ ഇരുന്നത്.

1997ല്‍ വാഷിംഗ്ടണിലും ഇത്തരത്തിലൊരു വിവാഹം നടന്നിരുന്നു. മുപ്പതിനായിരം പേരാണ് അന്ന് വിവാഹിതരായത്. രണ്ട് വര്‍ഷം മുന്‍പ് സിയോളിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന സമൂഹവിവാഹത്തില്‍ 21,000 പേരാണ് പങ്കെടുത്തത്.

കൊറിയന്‍ യുദ്ധകാലത്ത് 1954ലാണ് മൂണ്‍ യൂണിഫിക്കേഷന്‍ ചര്‍ച്ച് സ്ഥാപിക്കുന്നത്. പിന്നീട് അദ്ദേഹം തന്നെ ചര്‍ച്ചിന്റെ മിശിഹാ ആയി പ്രഖ്യാപിക്കുകയും ചെയ്തു. യൂണിഫിക്കേഷന്‍ ചര്‍ച്ചിന് ലോകമെമ്പാടുമായി മൂന്നു മില്യണ്‍ വിശ്വാസികളുണ്ടെന്നാണ് ചര്‍ച്ചിന്റെ അവകാശ വാദം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News