ബഷീറിന്‍റെ 'നീലവെളിച്ചം' സിനിമയാക്കാന്‍ ആഷിഖ് അബു; പൃഥിരാജും കുഞ്ചാക്കോ ബോബനും അടക്കം വലിയ താരനിര

നീലവെളിച്ചത്തിന്‍റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥ നേരത്തെ ഭാർഗ്ഗവീനിലയം എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു.

Update: 2021-01-21 06:01 GMT
Advertising

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രസിദ്ധമായ ചെറുകഥ 'നീലവെളിച്ചം' സിനിമയാക്കാന്‍ സംവിധായകന്‍ ആഷിഖ് അബു. ബഷീറിന്‍റെ നൂറ്റിപതിമൂന്നാം ജന്മദിനമായ ഇന്നാണ് ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചത്. പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കും. ബിജിബാല്‍, റെക്സ് വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത്. കലാ സംവിധാനം- ജ്യോതിഷ് ശങ്കര്‍. വസ്ത്രാലങ്കാരം-സമീറ സനീഷ്. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും

നീലവെളിച്ചത്തിന്‍റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥ നേരത്തെ ഭാർഗ്ഗവീനിലയം എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു. 1964-ല്‍ സംവിധായകൻ ഏ.വിൻസെന്‍റാണ് ഭാർഗ്ഗവീനിലയം സംവിധാനം ചെയ്തത്. വിന്‍സെന്‍റിന്‍റെ ആദ്യചിത്രമായിരുന്നു അത്. പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത്...

Posted by Aashiq Abu on Wednesday, January 20, 2021
Tags:    

Similar News