ദീപിക പദുക്കോൺ ഖത്തർ എയർവേയ്‌സിന്റെ ആഗോള ബ്ലാൻഡ് അംബാസഡർ

2022 ഡിസംബർ 18ന് ഖത്തറിൽ നടന്ന അർജന്റീന-ഫ്രാൻസ് ഫിഫ ലോകകപ്പ് ഫൈനലിൽ കിരീടം അനാച്ഛാദനം ചെയ്തത് ദീപികയായിരുന്നു

Update: 2023-03-04 06:09 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. ദീപികയുമായി സഹകരിച്ച് പുതിയ ബ്രാൻഡ് കാംപയിനിനും കമ്പനി തുടക്കമിട്ടിരിക്കുകയാണ്. ഖത്തർ എയർവേയ്‌സും ദീപികയുമാണ് വിവരം പുറത്തുവിട്ടത്.

ലോകോത്തര ക്യുസ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായ 'ദ ഓർച്ചാർഡ്' അടക്കമുള്ള പുത്തൻ അനുഭവങ്ങളാണ് ഖത്തർ എയർവേയ്‌സ് അവതരിപ്പിക്കാനിരിക്കുന്നത്. വിമാന കമ്പനിക്കൊപ്പമുള്ള ദീപികയുടെ യാത്രയുമായി ബന്ധപ്പെട്ട് Ain't Nobody എന്ന പേരിലുള്ള ട്രാക്കും പുറത്തിറക്കിയിട്ടുണ്ട്. 2022ലെ 'എയർലൈൻ ഓഫ് ദ ഇയർ' ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മുതൽ തുടർച്ചയായി ഒൻപത് തവണയാണ് ഈ അംഗീകാരം കമ്പനിയെ തേടിയെത്തിയത്.

നിരന്തരം മികച്ച അനുഭവങ്ങൾ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഖത്തർ എയർവേയ്‌സെന്ന് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബക്ർ പറഞ്ഞു. ചാരുതയും സൗകുമാര്യതയും ഒരുമിച്ചുകൊണ്ടുവരികയാണ് ഈ സഹകരണം. ആകാശത്തും ഭൂമിയിലും ഖത്തർ എയർവേയ്‌സ് എങ്ങനെയാണ് ഉപഭോക്താക്കൾക്ക് മുന്തിയ അനുഭവങ്ങൾ പകരുന്നതെന്ന് ദീപിക മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ആഗോള ആകർഷണവും വ്യക്തിപ്രഭാവവും നോക്കുമ്പോൾ ദീപിക കൃത്യമായ തിരഞ്ഞെടുപ്പാണ്. അവരെ ഖത്തർ എയർവേയ്‌സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അക്ബർ അൽ ബക്ർ കൂട്ടിച്ചേർത്തു.

ഖത്തർ എയർവേയ്‌സിനു പുറമെ അന്താരാഷ്ട്ര ആഡംബര ഫാഷൻ ബ്രാൻഡുകളായ ലൂയി വിറ്റൺ, അഡിഡാസ്, ലിവൈസ് എന്നിവയുടെയും ഗ്ലോബൽ ബ്രാൻഡ് അംബാസഡറാണ് ദീപിക. മിഡിലീസ്റ്റിലടക്കം അന്താരാഷ്ട്രതലത്തിൽ വലിയ ആരാധക പിന്തുണയുള്ള താരമാണവർ. 2022 ഡിസംബർ 18നു നടന്ന അർജന്റീന-ഫ്രാൻസ് ഫിഫ ലോകകപ്പ് ഫൈനലിൽ കിരീടം അനാച്ഛാദനം ചെയ്തത് ദീപികയായിരുന്നു.

Summary: Qatar Airways announces Bollywood star Deepika Padukone as its Global Brand Ambassador

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News