മുഖംമിനുക്കിയ ഹോണ്ട അമേസ് നിരത്തിൽ​; വില 6.32 ലക്ഷം മുതൽ

ഇ, എസ്, വിഎക്സ് എന്നിങ്ങനെ മൂന്ന് ട്രിം ലെവലിൽ വാഹനം ലഭ്യമാണ്

Update: 2021-08-18 16:33 GMT
Advertising

മുഖംമിനുക്കിയ ഹോണ്ടയുടെ കോമ്പാക്​ട്​ സെഡാൻ അമേസ്​ നിരത്തിലെത്തി. 6.32 മുതൽ 11.15 ലക്ഷം രൂപ വരെയാണ്​ വിലവരുന്നത്​. ഇ, എസ്, വിഎക്സ് എന്നിങ്ങനെ മൂന്ന് ട്രിം ലെവലിൽ വാഹനം ലഭ്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളും അമേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. പുതിയ വാഹനത്തിന്റെ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. ഡീലർഷിപ്പുകളിൽ 21,000 രൂപക്കും ഓൺലൈനിൽ 5,000 രൂപ നൽകിയും ബുക്ക്​ ചെയ്യാം.

അമേസ് ഫേസ്​ലിഫ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ എക്സ്റ്റീരിയറിലാണുള്ളത്​. പുതിയ ഫ്രണ്ട് ഗ്രിൽ നിലവിലുള്ളതിനേക്കാൾ കനംകുറഞ്ഞതാണ്​​. അധികമായി ക്രോം സ്ട്രിപ്പുകളും കൂട്ടിച്ചേർത്തിട്ടുണ്ട്​. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങും പരിഷ്​കരിച്ചു. കൂടാതെ പുതിയ ക്രോം ഗാർണിഷുകളും ലഭിക്കും. ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയർ അപ്ഡേറ്റ് ടോപ്-സ്പെക്​ വി.എക്​സ്​ ട്രിമ്മിലാണുള്ളത്​.

അകത്തെ ഡിസൈനും ലേഔട്ടും പഴയ മോഡലിന് സമാനമായി തുടരും. ഡാഷ്‌ബോർഡിലും സ്റ്റിയറിംഗ് വീലിലും പുതിയ സിൽവർ ആക്‌സൻറുകൾ ഉപയോഗിച്ചിട്ടുണ്ട്​. കറുപ്പ്, ബീജ് ഇൻറീരിയർ തീമുകളാണ്​ നൽകിയിരിക്കുന്നത്​. എഞ്ചിനും ഗിയർബോക്‌സ് ഓപ്ഷനുകളും പഴയതുപോലെ തുടരും. 90എച്ച്​.പി, 110 എൻ.എം, 1.2-ലിറ്റർ ​െഎ വിടെക്​ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. ഇത് അഞ്ച്​-സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റർ ഡീസൽ യൂനിറ്റിൽ നിന്ന് 100 എച്ച്പി കരുത്തും 200 എൻഎം ടോർക്കും ലഭിക്കും. 

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News