ഒരു മിനുട്ടിൽ 438 ബുക്കിംഗ്; മഹീന്ദ്ര എക്‌സ്.യു.വി 700 ന് വിപണിയിൽ വൻവരവേൽപ്പ്

57 മിനുട്ടിൽ 25,000 വാഹനങ്ങൾക്ക് ബുക്കിംഗ് ലഭിച്ചുവെന്ന് കമ്പനി

Update: 2021-10-07 11:01 GMT
Advertising

ഒരു മിനുട്ടിൽ 438 ബുക്കിംഗ്, 57 മിനുട്ടിൽ 25,000... മഹീന്ദ്ര എക്‌സ്.യു.വി 700 ന് വിപണിയിൽ ലഭിക്കുന്നത് വൻവരവേൽപ്പ്. ഇടത്തരം എസ്.യു.വിയുടെ സാധ്യത വ്യക്തമാക്കുന്ന തരത്തിലാണ് ബുക്കിംഗ് മുന്നേറുന്നത്.

ഇത്തരത്തിൽ ബുക്കിംഗ് റെക്കോർഡ് നേടുന്ന ആദ്യ നാലുചക്ര വാഹനമായിരിക്കുകയാണ് എക്‌സ്.യു.വി 700. ഒക്‌ടോബർ എട്ടിന് രാവിലെ 10 മണിയോടെ ബുക്കിംഗ് പുനരാരംഭിക്കും. ഡീലർഷിപ്പുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം. ആകർഷകമായ ഇളവുകളാണ് അടുത്ത 25,000 വാഹനബുക്കിംഗിനും നൽകുന്നത്.

എം.എക്‌സ് സീരീസിൽ അഞ്ചു സീറ്റുള്ള പെട്രോൾ വാഹനത്തിന് 12.49 ലക്ഷവും ഡീസലിന് 12.99 ലക്ഷവുമാണ് ഈടാക്കുന്നത്.

അഡ്രനോ എക്‌സ് സീരീസിൽ എ.എക്‌സ് 3യിൽ അഞ്ചു സീറ്റുള്ള പെട്രോൾ വാഹനത്തിൽ എം.ടി ഇനത്തിന് 14.49 ലക്ഷവും എ.ടി ഇനത്തിന് 15.99 ലക്ഷവും ഈടാക്കും. ഡീസൽ വാഹനത്തിന് എം.ടി 14.99 ലക്ഷവും എ.ടി 16.69 ലക്ഷവുമാണ് വില.

എ.എക്‌സ് 5ൽ അഞ്ചു സീറ്റുള്ള പെട്രോൾ വാഹനത്തിന് എം.ടി ഇനത്തിൽ 15.49 ലക്ഷവും എ.ടി ഇനത്തിൽ 17.09 ലക്ഷവും നൽകണം. ഡീസലിന് എം.ടി 16.09 ലക്ഷവും എ.ടി 17.69 ലക്ഷവും വില ഈടാക്കും.

എ.എക്‌സ് 7 ഏഴു സീറ്റുള്ള പെട്രോൾ എം.ടി 17.99 ലക്ഷം, എ.ടി 19.59 ലക്ഷം, ഡീസൽ എം.ടി 18.59 ലക്ഷം, എ.ടി 20.19 ലക്ഷം, ഡീസൽ + എ.ഡബ്ല്യൂ.ഡി 21.49 ലക്ഷം എന്നിങ്ങനെയാണ് വില.

എ.എക്‌സ് 7 ലക്ഷറി ഏഴു സീറ്റുള്ള വാഹനത്തിന് പെട്രോൾ എ.ടി 21.29 ലക്ഷം, ഡീസൽ എം.ടി 20.29 ലക്ഷം, എ.ടി 21.89 ലക്ഷം, ഡീസൽ + എ.ഡബ്ല്യൂ.ഡി എ.ടി 22.99 ലക്ഷം എന്നീ വിലകളിൽ ലഭ്യമാകും.

പേര് വെളിപ്പെടുത്തിയത് മുതൽ എക്‌സ്.യു.വി 700 ക്ക് സാമൂഹിക മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News