ആഡംബര ഭീമൻ തിരിച്ചെത്തുന്നു; ഔഡി ക്യു7 ബുക്കിങ് ആരംഭിച്ചു
വാഹനത്തിന്റെ ബുക്കിങ് തുക അഞ്ച് ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളിൽ ക്യു7 ലഭ്യമാകും.
ജർമ്മൻ കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യയിൽ പുതിയ തലമുറ എസ്‌യുവി ഔഡി ക്യു 7 ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ചു. മൂന്ന് നിരകളുള്ള ആഡംബര എസ്‌യുവി ഈ മാസം അവസാനത്തോടെ പുതിയ എഞ്ചിനുമായി ഇന്ത്യയിൽ തിരിച്ചെത്തും. ഇന്ത്യൻ വാഹന വിപണിയിലേക്ക് ഈ വർഷം ജർമ്മനിയിൽ നിന്നുള്ള ആദ്യത്തെ ലോഞ്ച് ആയിരിക്കും ക്യു 7.
Exquisite design. Extraordinary performance.
— Audi India (@AudiIN) January 11, 2022
Experience the future, bigger and better than ever. Book your #AudiQ7 today. #FutureIsAnAttitude pic.twitter.com/o0uEmi7oiP
നിരവധി കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് പുറമേ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം പെട്രോൾ എഞ്ചിനിലേക്കും വാഹനം ചേക്കേറും. 2020 ഏപ്രിലിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മോഡൽ നിർത്തലാക്കിയതിന് ശേഷം ഔഡി ഇന്ത്യയുടെ ഷോറൂമുകളിലേക്ക് ഫുൾ-സൈസ് എസ്‌യുവി എത്തി തുടങ്ങിയിട്ടുമുണ്ട്. Q7 ഫെയ്‌സ്‌ലിഫ്റ്റ് 2019 ജൂണിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച മോഡലാണെന്നതും കൗതുകകരമാണ്.
പുതിയ സിഗ്‌നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മാട്രിക്‌സ് എൽഇഡി ഹെഡ്ലാമ്പിനോട് ചേർന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ എന്നിവയോടപ്പമാണ് വാഹനം തിരിച്ചെത്തുന്നത്. വലിയ എയർ ഇൻടേക്കുകളും പുതിയ അലോയ് വീലുകളുമുള്ള ഒരു പുതിയ ബമ്പറും ഉണ്ട്. പിൻഭാഗത്ത്, ക്രോം ട്രിം സഹിതം ട്വീക്ക് ചെയ്ത ടെയിൽ ലൈറ്റുകളുമാമാണ് പുതിയ മാറ്റങ്ങൾ
ഇത്തവണ ആഢംബര എസ്‌യുവി Q8, A8 L എന്നിവയിൽ നിന്ന് 3.0 ലിറ്റർ V6 ടർബോ-പെട്രോൾ യൂണിറ്റ് കടമെടുത്തായിരിക്കും വരിക. ഇത് ഇത് 335 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്.
ബിഎംഡബ്ല്യു X7, മെഴ്‌സിഡസ് ബെൻസ് GLS, വോൾവോ XC90, ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയ്ക്കെതിരെയാകും പുത്തൻ ഔഡി Q7 എതിരാളികൾ. അതേസമയം ഇന്ത്യയിലെ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണിയെ കൈയ്യിലെടുക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിരിക്കുകയാണ് ഔഡി്. 2021-ൽ തന്നെ ഇലക്ട്രിക് ഉൾപ്പടെ നിരവധി കാറുകൾ ഇതിനോടകം അവതരിപ്പിച്ച കമ്പനി വരും വർഷവും ഇത് തുടരാനാണ് ഒരുങ്ങുന്നത്.