ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍, 85,000 രൂപ മാത്രം; അവന്റോസ് അടുത്തമാസമെത്തും
2026 ഓടെ പ്രതിവര്‍ഷം 1.5 ദശലക്ഷം യൂണിറ്റ് സകൂട്ടര്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
അവന്റോസ് എനര്‍ജി അതിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ എസ് 110 ഒക്ടോബര്‍ 10ന് അവതരിപ്പിക്കും. അതേ ദിവസം തന്നെ പ്രീ- ബുക്കിങ്ങും ആരംഭിക്കും. നഗര ഗ്രാമീണ മേഖലകള്‍ക്ക് ഒരുപോലെ യോജിക്കുന്ന രീതിയിലാണ് എസ്110 ന്റെ രൂപകല്‍പന. 2026 ഓടെ പ്രതിവര്‍ഷം 1.5 ദശലക്ഷം യൂണിറ്റ് സകൂട്ടര്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
പോര്‍ട്ടബിള്‍ ബാറ്ററിയുമായി വരുന്ന സ്‌കൂട്ടര്‍ ഏത് പവര്‍ സോക്കറ്റില്‍ നിന്നും ചാര്‍ജ് ചെയ്യാം. മിഡ് മൗണ്ടഡ് പിഎംഎസ്എം മോട്ടോര്‍, 60 കിലോമീറ്റര്‍ വേഗത, ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂര പരിധി അലോയ് വീലുകള്‍, 3 വര്‍ഷ വാറന്റി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 85,000 രൂപയാണ് വില.
മികച്ച പെര്‍ഫോമന്‍സുള്ള എസ് 125, എം125 ഇലക്ട്രിക് സ്‌കൂട്ടറുകളും വൈകാതെ കമ്പനി പുറത്തിറക്കും. ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് അവന്റോസ് തുടക്കം കുറിച്ചിട്ടുണ്ട്.