ഹ്യുണ്ടായിയുടെ ലോകബെസ്റ്റ് സെല്ലർ മോഡൽ ട്യൂസൺ നാളെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും, കൂടുതൽ വിവരങ്ങൾ...
വാഹനത്തിന്റെ ബുക്കിംഗ് ഇതുവരെ കൊറിയൻ നിർമാണകമ്പനി തുടങ്ങിയിട്ടില്ല
ഹ്യുണ്ടായിയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി മോഡൽ ട്യൂസൺ 2022 ഇന്ത്യയിൽ നാളെ അവതരിപ്പിക്കപ്പെടും. പക്ഷേ വാഹനത്തിന്റെ ബുക്കിംഗ് ഇതുവരെ കൊറിയൻ നിർമാണകമ്പനി തുടങ്ങിയിട്ടില്ല. വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് വിവരം. ആഗോളതലത്തിൽ ഹ്യുണ്ടായിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ട്യൂസൺ, ഇന്ത്യയിൽ ഈ വിജയം തുടരുമോയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ട്യൂസൺ സവിശേഷതകൾ:
പുറത്തെ ഡിസൈൻ
ഹ്യുണ്ടായിയുടെ പുതിയ ഡിസൈൻ രീതിയായ പാരാമെട്രിക് ഡൈനാമിക്കാണ് ട്യൂസണിൽ ഉപയോഗിക്കപ്പെടുക. പാലിസഡെ എസ്‌യുവിയിലും ഇതേ മോഡലാണ് സ്വീകരിച്ചിരിക്കുന്നത്. സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള വിശാലമായ ഫ്രണ്ട് ഗ്രില്ലിലാണ് ഈ എസ്.യു.വിക്കുള്ളത്. സൈഡിൽ പ്രധാന ഷോൾഡർ ലൈനും 18 ഇഞ്ച് അലോയ് വീലുകളുള്ള ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും ഉണ്ട്. പിൻവശത്തെ എൽഇഡി ലൈറ്റുകൾ ഒരു ജോടി സ്രാവ് പല്ലുകൾ പോലെ കാണപ്പെടുന്നു.
അകത്തളം
10.25 ഇഞ്ച് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂനിറ്റുമുള്ള ക്യാബിനാണ് വാഹനത്തിനുള്ളത്. സെൻട്രൽ കൺസോളിനോട് ചേർന്നാണ് ഇവ കിടക്കുന്നത്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി സമന്വയിപ്പിച്ചിരിക്കുകയാണ്, കൂടാതെ ബോസ് മ്യൂസിക് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഫളാറ്റ് ബോട്ടം സ്റ്റീറിങ് വീലിങ്, ഇലക്ട്രിക് പാർക്കിങ് ബ്രൈക്ക്, വെൻറിലേറ്റഡ് സീറ്റുകൾ, ആംബിയൻറ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവിങ് മോഡുകൾ, കാർ ടെക് കണക്ഷൻ എന്നിവയൊക്കെ ട്യൂസന്റെ പ്രത്യേകതകളാണ്.
ക്രാഷ് ടെസ്റ്റിങിൽ ഫൈവ് സ്റ്റാർ റൈറ്റിങാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നതായാണ് യൂറോ എൻകാപ് റിപ്പോർട്ട്. അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, നിരവധി എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റൻസ് എന്നിവ ട്യൂസന്റെ സുരക്ഷക്ക് കരുത്തേകുന്നു.
എൻജിൻ
ട്യൂസണിൽ ഉപയോഗിച്ചതിക്കുന്ന മോട്ടറുകളും പവറും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ പെട്രോളിലും ഡീസലിലും മോഡൽ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
വില
പുതിയട്യൂസന്റെ വില 25 ലക്ഷം മുതലാണ് തുടങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജീപ്പ് കോമ്പസ്, ഫോക്സ്വാഗൺ ടിഗ്വാൻ, സിട്രോൺ സി5 എയർക്രോസ് എന്നിവയെ നേരിടുന്നതാകും മോഡൽ. എൻട്രി ലെവൽ വേരിയന്റിന് മഹീന്ദ്ര XUV 700, ടാറ്റ സഫാരി എന്നിവയോട് കിട നിൽക്കാൻ കഴിയും.
Hyundai's world best-selling model Tucson will be launched in India tomorrow, more details…