സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുകി

'കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മാണച്ചെലവില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് വാഹന നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അതിനാല്‍, വില വര്‍ധനയിലൂടെ നഷ്ടം കുറക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'-മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-08-30 10:20 GMT
Advertising

സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുകി. ഈ വര്‍ഷം മൂന്നാം തവണയാണ് മാരുതി കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. നേരത്തെ ജനുവരിയിലും ഏപ്രിലിലും മാരുതി വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.

നിര്‍മാണച്ചെലവിലെ വര്‍ധനയാണ് മാരുതി വില വര്‍ധനവിന് കാരണമായി പറയുന്നത്. 'കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മാണച്ചെലവില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് വാഹന നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അതിനാല്‍, വില വര്‍ധനയിലൂടെ നഷ്ടം കുറക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'-മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം വില വര്‍ധനവ് എത്രയായിരിക്കുമെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍ നിര്‍മാണച്ചെലവിലെ വര്‍ധന ചൂണ്ടിക്കാട്ടി 34,000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ വില 1.6 ശതമാനം വര്‍ധിപ്പിച്ചിരുന്നു. നിര്‍മാണച്ചെലവ് ചൂണ്ടിക്കാട്ടി മാരുതിക്ക് പുറമെ മഹീന്ദ്രയും ടാറ്റയും വില വര്‍ധിപ്പിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News