നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് റീല്‍, പൊലീസിനെ ടാഗ് ചെയ്തതതോടെ കളി മാറി; പിന്നീട് സംഭവിച്ചത് ഇങ്ങനെ...
ടൊയോട്ട ഫോർച്യുണർ, മാരുതി സുസുക്കി സ്വിഫ്റ്റ്, ബലേനോ, ഹ്യുണ്ടേയ് ക്രെറ്റ തുടങ്ങിയ കാറുകളാണ് തിരക്കേറിയ അണ്ടർ പാസേജിൽ ഇവർ നിർത്തിയിട്ട് മാർഗ തടസമുണ്ടാക്കിയത്
നോയിഡ: സോഷ്യൽ മീഡിയയിൽ പ്രസിദ്ധരാകാൻ സാധിക്കാവുന്ന മുഴുവൻ വിദ്യകളും പയറ്റുന്ന ചിലർ നമുക്കിടയിലുണ്ട്. പലപ്പോഴും അത്തരക്കാർക്ക് പണി കിട്ടുന്നതും വളരെ വേഗത്തിലായിരിക്കും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ നോയിഡയിൽ നിന്ന് വരുന്നത്. റീല് എടുത്ത് വൈറലാകാനായി ഒരു അണ്ടർ പാസേജാണ് യുവാക്കൾ തെരഞ്ഞെടുത്തത്. ഈ പാസേജിൽ യുവാക്കൾ കാറുകൾ ഒന്നിനുപുറമെ ഒന്നായി നിർത്തിയിട്ട് ഗതാഗത തടസമുണ്ടാക്കി.
ഈ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയതതോടെ സംഗതി വൈറാലായി. സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും പ്രസിദ്ധരാകാനും വേണ്ടിയാണ് യുവാക്കൾ വീഡിയോ ഷൂട്ട് ചെയ്തത്. എന്നാൽ ഇവർക്ക് കിട്ടിയത് കുപ്രസിദ്ധിയും പിഴയുമാണ്. ടൊയോട്ട ഫോർച്യുണർ, മാരുതി സുസുക്കി സ്വിഫ്റ്റ്, ബലേനോ, ഹ്യുണ്ടേയ് ക്രെറ്റ തുടങ്ങിയ കാറുകളാണ് തിരക്കേറിയ അണ്ടർ പാസേജിൽ ഇവർ നിർത്തിയിട്ട് മാർഗ തടസമുണ്ടാക്കിയത്.
നിരവധി പേർ യുവാക്കളുടെ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിന്റെ ഭാഗമായി വഴിയിൽ കുടുങ്ങുകയും ചെയ്തു. വിഡിയോ ചിത്രീകരിച്ച് ഒരാൾ ട്വിറ്ററിൽ പൊലീസിനെയും ടാഗ് ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. പിന്നെ പറയണ്ടല്ലോ... തൊട്ടുപിന്നാലെ പൊലീസിന്റെ കോൾ എത്തി. ഒട്ടും വൈകിയില്ല, യുവാക്കളെ തേടി പൊലീസിന്റ കോൾ എത്തി. 12,500 രൂപയാണ് പിഴയായി ചുമത്തിയത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് യുവാക്കൾക്കെതിരെ പിഴ ചുമത്തിയത് നോയിഡ പൊലീസ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലൂടെ അറിയിച്ചത്.