5 ലക്ഷം രൂപയ്ക്ക് സിട്രോന്‍ എസ്‌യുവി സി3, അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തും

രാജ്യാന്തര വിപണിയിലെ സി 3യുടെ പകരക്കാരനല്ല ഈ വാഹനമെന്ന് സിട്രോന്‍ അറിയിച്ചു

Update: 2021-09-18 10:23 GMT
Editor : Dibin Gopan | By : Web Desk
Advertising

കോംപാക്റ്റ് എസ്‌യുവി വിപണിയിലേക്ക് സി 3യുമായി സിട്രോന്‍. എസ്‌യുവി സ്‌റ്റൈലുമായുള്ള ഹാച്ച്ബാക് സി3 ഇന്ത്യയില്‍ നിര്‍മിച്ച് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ വിപണിയിലെത്തിക്കും. അഞ്ചു ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ ഇന്ത്യന്‍ വില.

എന്നാല്‍, രാജ്യാന്തര വിപണിയിലെ സി 3യുടെ പകരക്കാരനല്ല ഈ വാഹനമെന്നും ഇന്ത്യയും തെക്കേ അമേരിക്കന്‍ രാജ്യങ്ങളും ലക്ഷ്യമിട്ട് നിര്‍മിക്കുന്ന 3 മോഡലുകളില്‍ ആദ്യത്തേതാണിതെന്നുമാണ് സിട്രോന്‍ അറിയിച്ചത്. ഉയര്‍ന്ന ഡ്രൈവിങ് സീറ്റ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എന്നിങ്ങനെയുള്ള സവിശേഷതകളും മനോഹരമായ ഡാഷ്‌ബോര്‍ഡ്, 10 ഇഞ്ച് ടച് സ്‌ക്രീന്‍ അടക്കമുള്ള ആധുനിക ഇന്‍ഫൊടെയ്ന്‍മെന്റ് - കണക്ടിവിറ്റി സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് സി3 എത്തുന്നതെന്ന് സിട്രോന്‍ സിഇഒ വിന്‍സന്റ് കോബീ പറഞ്ഞു.



സിഎംഎ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിക്കുന്നത്. എന്‍ജിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും മാനുവല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സും വാഹനത്തിന് ലഭിച്ചേക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News