ഇനി എഎംടി കാർ മാത്രമല്ല; ടിപ്പറും ലഭിക്കും- ഇന്ത്യയിലെ ആദ്യത്തെ 9 സ്പീഡ് എഎംടി ടിപ്പറുമായി അശോക് ലെയ്‌ലൻഡ്‌

കാറുകൾക്ക് സമാനമായ നിരവധി ഫീച്ചറുകളും ഈ ടിപ്പറിലുണ്ട്.

Update: 2022-03-01 14:41 GMT
Editor : Nidhin | By : Web Desk
Advertising

എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ട്രാൻസ്മിഷനുള്ള കാറുകൾ നമ്മൾക്ക് പരിചയമുണ്ട്. ഇന്ത്യയിൽ ലഭ്യമായ മിക്ക കാറുകൾക്കും എഎംടിയോ ഡിസിടിയോ സിവിടി അങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും ലഭ്യവുമാണ്.

എന്നാൽ എഎംടി ട്രാൻസ്മിഷനുള്ള ടിപ്പർ ഇന്ത്യക്കാർക്ക് അത്ര പരിചിതമില്ല. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ 9 സ്പീഡ് എംഎംടി ടിപ്പർ അവതരിപ്പിച്ചിരിക്കുകയാണ് അശോക് ലെയ്‌ലൻഡ്- എവിടിആർ 2828 ( Ashok Leyland AVTR 2825 ).

കാറുകൾക്ക് സമാനമായ നിരവധി ഫീച്ചറുകളും ഈ ടിപ്പറിലുണ്ട്. അതിൽ വീൽ സ്പിൻ ചെയ്യാതിരിക്കാനുള്ള റോക്ക് ഫ്രീ മോഡും കയറ്റങ്ങളിൽ പിറകോട്ട് പോകാതിരിക്കാന് ഹിൽ സ്റ്റാർട്ട് അസിസ്റ്റും ഉൾപ്പെടും.

എഎംടി ട്രാൻസ്മിഷനായതിനാൽ കൃത്യമായ ഗിയർഷിഫ്റ്റ് നടക്കുന്നതിൽ ഇന്ധനക്ഷമതയും കൂടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News