'മാഗ്‌നൈറ്റ് റെഡ് എഡിഷൻ' ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

മാഗ്‌നൈറ്റ് റെഡ് എഡിഷൻ ജനപ്രിയ മാഗ്നൈറ്റ് XV വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്

Update: 2022-07-13 12:53 GMT
Editor : abs | By : Web Desk
Advertising

നിസാൻ എന്ന ബ്രാൻഡിന് ഇന്ത്യൻ വിപണിയിൽ പുതുജീവൻ സമ്മാനിച്ച ഒരു മോഡലാണ് മാഗ്‌നൈറ്റ്. കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീയമാകാനും വാഹനത്തിന് സാധിച്ചു. ഇപ്പോഴിതാ ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ, മാഗ്നൈറ്റ് റെഡ് എഡിഷൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ വില 7,86,500 രൂപയിലാണ് ആരംഭിക്കുന്നത്.

ഇന്ത്യയിലേക്കുള്ള ജാപ്പനീസ് എസ്‌യുവിയുടെ 1 ലക്ഷം ബുക്കിംഗുകൾ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിസാൻ, മാഗ്നൈറ്റിന് റെഡ് എഡിഷൻ സമ്മാനിച്ചിരിക്കുന്നത്. മാഗ്‌നൈറ്റ് റെഡ് എഡിഷൻ ജനപ്രിയ മാഗ്നൈറ്റ് XV വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് മൂന്ന് വേരിയന്റുകളിൽ ലഭിക്കും.

നിസാൻ മാഗ്നൈറ്റ് MT XV റെഡ് എഡിഷന്റെ വില 7,86,500 രൂപയും. മാഗ്‌നൈറ്റ് ടർബോ XV റെഡ് എഡിഷന്റെ വില 9,24,500 രൂപയും ടോപ്പ്-സ്പെക്ക് നിസാൻ മാഗ്‌നൈറ്റ് ടർബോ CVT XV റെഡ് എഡിഷന്റെ വില 9,99,900 രൂപയും. റെഡ് തീമിലുള്ള ഡാഷ്‌ബോർഡ്, സെന്റർ കൺസോളിനുള്ള റെഡ് ഇൻസെർട്ടുകൾ, ഡോർ സൈഡ് ആംറെസ്റ്റ്, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ പുതുമ. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഫോഗ് ലാമ്പുകളും പുറത്ത് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉൾപ്പെടെ നിരവധി സവിശേഷതകളുണ്ട്.

7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ. 999 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. 71 ബിഎച്ച്പ് കരുത്തും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News