ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ ഇന്ന് മുതൽ വീട്ടിലിരുന്ന് വാങ്ങാം
ജൂലൈ 15 മുതലാണ് സ്‌കൂട്ടറുകൾക്കായുള്ള ഓൺലൈൻ ബുക്കിങ് കമ്പനി ആരംഭിച്ചത്
ഒല സ്‌കൂട്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഇന്ന് മുതൽ ഓൺലൈനായി വാങ്ങാം. ഒല എസ്1 , എസ് 1 പ്രൊ എന്നീ മോഡലുകൾക്കുള്ള പർച്ചേസ് വിൻഡോ ഇന്ന് തുറക്കുമെന്ന് കമ്പനി അറിയിച്ചു. പൂർണമായും ഓൺലൈനായിട്ടാണ് വാങ്ങൽ നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നത്.
സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് പർച്ചേസ് വിൻഡോ തുറന്നിരിക്കുക. അടുത്ത മാസം മുതലാണ് വാഹനങ്ങളുടെ വിതരണം ആരംഭിക്കുക. ഷോറൂമുകൾ ഇല്ലാതെ നേരെ വീടുകളിലേക്കാണ് വാഹനങ്ങൾ എത്തിക്കുക. ജൂലൈ 15 മുതലാണ് സ്‌കൂട്ടറുകൾക്കായുള്ള ഓൺലൈൻ ബുക്കിങ് കമ്പനി ആരംഭിച്ചത്. സ്‌കൂട്ടറിന്റെ രണ്ട് മോഡലുകൾ സ്വാതന്ത്ര്യ ദിനത്തിൽ ഒല പുറത്തിറക്കിയിരുന്നു.
You've got your eye on EMI? 👀
— Ola Electric (@OlaElectric) September 7, 2021
We've got you! 😘
Easy & accessible EMI options, so you can bring the revolution home! 💰
Purchase starts 8th September exclusively on the Ola app, get ready to own your very own revolution on two wheels! 🛵#JoinTheRevolution 😎⚡ pic.twitter.com/n3AfsdNQ5n
വാഹനം വാങ്ങുന്നതിെൻറ ആദ്യ പടിയായി വേണ്ട വകഭേദവും ഇഷ്ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കാം. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് വേരിയൻറുകളാണ് ഒാലക്കുള്ളത്. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്ടമുള്ളതും തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്തതിന് ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും പുനർനിർണയിക്കാനും കഴിയും. പക്ഷെ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
ഒല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ് ഓപ്ഷനുകൾ നൽകുമെന്ന് കമ്പനി പറയുന്നു. ഡൗൺപേയ്മെൻറ് അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് സഹായിക്കും
.വാഹനത്തിെൻറ ഷിപ്പിങിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഡ്വാൻസ് കഴിഞ്ഞുള്ള പണം അടക്കണം. തുടർന്ന് ഡെലിവറി തീയതി അറിയിക്കും. പേയ്‌മെൻറ് തീയതി നഷ്‌ടപ്പെടുകയാണെങ്കിൽ അനുവദിച്ച സ്കൂട്ടർ മറ്റൊരാൾക്ക് നൽകും. പിന്നീട് പണം ലഭിക്കുേമ്പാൾ വാങ്ങൽ പൂർത്തിയാക്കിയാലും മതിയാകും. ഇതിനായി പുതിയ ഡെലിവറി തീയതി നൽകും