ഇത്രയും വിലയുള്ള സ്‌കൂട്ടറോ...! ഇന്ത്യൻ ഇവി വിപണി പിടിക്കാൻ ഇലക്ട

കമ്മ്യൂട്ടയും ബൈകയും അവതരിപ്പിച്ചതിന് ശേഷം വൺ-മോട്ടോയിൽ നിന്നുള്ള മൂന്നാമത്തെ അതിവേഗ സ്‌കൂട്ടറാണ് ഇലക്ട

Update: 2021-12-28 13:49 GMT
Editor : abs | By : Web Desk
Advertising

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി പുതിയ ലോഞ്ചുകളുമായി കമ്പനികൾ രംഗപ്രവേശനം ചെയ്യുകയാണ്. ഇപ്പോഴിതാ ബിട്ടീഷ് ബ്രാൻഡായ വൺ-മോട്ടോ ഇന്ത്യയിൽ ഇലക്ട എന്ന പേരിൽ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുന്നു.

കമ്മ്യൂട്ടയും ബൈകയും അവതരിപ്പിച്ചതിന് ശേഷം വൺ-മോട്ടോയിൽ നിന്നുള്ള മൂന്നാമത്തെ അതിവേഗ സ്‌കൂട്ടറാണ് ഇലക്ട. 2 ലക്ഷം രൂപയാണ് ഇലക്ടയുടെ വിപണിയിലെ എക്‌സ്ഷോറൂം വില.

വേർപെടുത്താവുന്ന ലിഥിയം-അയൺ ബാറ്ററിയാണ് വാഹനത്തിൽ. ഇത് നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. പൂർണ ചാർജിൽ 150 കിലോമീറ്റർ പോകാൻ ശേഷിയുണ്ട്. ഡിസ്‌പ്ലേ അനലോഗ് ആണെങ്കിലും, രണ്ട് ചക്രങ്ങളിലും ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകളും ഓപ്ഷണൽ ക്രോം അപ്‌ഗ്രേഡുകളുമായാണ് ഇലക്റ്റ വരുന്നത്. മോട്ടോർ, കൺട്രോളർ, ബാറ്ററി എന്നിവയിൽ മൂന്ന് വർഷത്തെ വാറന്റിയും ഉണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News