മൂന്നു മാസത്തിനുള്ളില്‍ 10,000 ബുക്കിംഗുകള്‍; ഹിറ്റായി സ്കോഡ കുഷാക്
സ്കോഡ ഓട്ടോ ഔദ്യോഗിക വെബ്‌സൈറ്റിലും 85 നഗരങ്ങളിലായി നൂറിലധികം സെയിൽസ് ടച്ച് പോയിന്‍റുകളിലും വാഹനം ബുക്ക് ചെയ്യാൻ അവസരമുണ്ട്
ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനൊരുങ്ങി സ്കോഡ കുഷാക്. ജൂൺ 28നാണ് സ്‌കോഡ ഓട്ടോ പുതിയ കുഷാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 10,000 ബുക്കിംഗുകളാണ് കുഷാകിന് ലഭിച്ചത്. 10.50 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് കുഷാക്കിന്‍റെ വില (എക്സ്ഷോറൂം, ഇന്ത്യ). സ്കോഡ ഓട്ടോ ഔദ്യോഗിക വെബ്‌സൈറ്റിലും 85 നഗരങ്ങളിലായി നൂറിലധികം സെയിൽസ് ടച്ച് പോയിന്‍റുകളിലും വാഹനം ബുക്ക് ചെയ്യാൻ അവസരമുണ്ട്.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍ട്ടോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയാണ് നിലവില്‍ കുഷാകിന്‍റെ എതിരാളികള്‍. മിഡ്-സൈസ് എസ്‌യുവി ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വേരിയന്‍റുകളില്‍ ലഭ്യമാണ്. പുതിയ കുഷാക്കിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഉള്ളത്. 3 സിലിണ്ടർ, 1.0 ലിറ്റർ, ടിഎസ്ഐ പെട്രോൾ (പരമാവധി പവർ 115 പിഎസ്, 175 എൻഎം പീക്ക് ടോർക്ക്), 4 സിലിണ്ടർ, 1.5 ലിറ്റർ, ടിഎസ്ഐ പെട്രോൾ (150 പിഎസ് പരമാവധി പവർ, 250 എൻഎം പീക്ക് ടോർക്കിന്‍റെ). കാൻഡി വൈറ്റ്, ഹണി ഓറഞ്ച് എന്നിവയ്ക്ക് പുറമെ റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ എന്നീ നിറങ്ങളിലും കുഷാക് ലഭ്യമാണ്. കാര്‍ബണ്‍ സ്റ്റീലിനാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ബുക്കിംഗുകള്‍ സൂചിപ്പിക്കുന്നു.
യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി ഹിൽ-ഹോൾഡ് കൺട്രോൾ പോലുള്ള സംവിധാനവും കുഷാകില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ടയർ പ്രഷർ മോണിറ്ററും ആറ് എയർബാഗുകളും ISOFIX ഉം ടോപ്-ടെതർ ആങ്കർ പോയിന്‍റുകളുമുണ്ട്.