കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ഇനി താക്കോല്‍ വേണ്ട

Update: 2018-06-02 02:28 GMT
കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ഇനി താക്കോല്‍ വേണ്ട
Advertising

താക്കോല്‍ ഇല്ലാതെ കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിനും നിര്‍ത്തുന്നതിനും സ്മാര്‍ട്ട് കീ ബോക്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ടൊയോട്ട.

കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ഇനി താക്കോല്‍ വേണ്ടെന്നാണ് ടൊയോട്ട പറയുന്നത്. പകരം ഒരു സ്മാര്‍ട്ട് ഫോണ്‍ മതിയത്രേ. താക്കോല്‍ ഇല്ലാതെ കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിനും നിര്‍ത്തുന്നതിനും സ്മാര്‍ട്ട് കീ ബോക്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ടൊയോട്ട.

പ്രശസ്ത ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. സ്മാര്‍ട്ട് കീ ബോക്സ് എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ താക്കോല്‍ ഇല്ലാതെ കന്പനിയുടെ കാറുകള്‍ സ്റ്റാര്‍ട്ട് ആക്കുന്നതിനും നിര്‍ത്തുന്നതിനും സഹായിക്കും. ജനുവരിയില്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പീര്‍ ടൂ പീര്‍ ഷെയറിങ് സംവിധാനം ഉപയോഗിച്ച് ഇത് കാര്‍ റെന്റിന് നല്‍കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്ലൌഡ് കംപ്യൂട്ടര്‍ സേവനം വഴിയാണ് ഇത് നിയന്ത്രിക്കുക. പ്രത്യേകിച്ച് ഒരു മോഡിഫിക്കേഷന്റെ ആവശ്യമില്ലാതെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.

Tags:    

Writer - അമിത്രജിത്ത്

Writer

Editor - അമിത്രജിത്ത്

Writer

Alwyn - അമിത്രജിത്ത്

Writer

Similar News