ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി പഠനം രാജ്യാന്തരനിലവാരത്തിലേക്ക്

12 ന് സിക്കിമിലെ ഗാംഗ്‌ടോക് മനൻ കേന്ദ്രയിൽ നടക്കുന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പുവെക്കും

Update: 2023-09-10 09:07 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: ജെം ആന്റ് ജ്വല്ലറി രംഗത്തെ പഠനം രാജ്യാന്തനിലവാരത്തിലെത്തിക്കാൻ സിക്കിം കേന്ദ്രമായ സ്‌കില്‍ സർവകലാശാലയും നാഷണൽ സ്‌കിൽ ഡവലപ്‌മെന്റും കോർപറേഷനും (എൻ.എസ്.ഡി.സി) സഫാ ഗ്രൂപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറിയും (ഐ.ജി.എ) കൈ കോർക്കുന്നു.

12 ന് സിക്കിമിലെ ഗാംഗ്‌ടോക് മനൻ കേന്ദ്രയിൽ നടക്കുന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പുവെക്കും. സിക്കിം മുഖ്യമന്ത്രി പ്രേംസിങ്തമങ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി ചെയർമാൻ കെ.ടി.എം.എ സലാം, പ്രിൻസിപ്പൽ ഡോ.ദിനേശ് കെ.സദയകുമാർ എന്നിവരും പങ്കെടുക്കും. സിക്കിമിലെ മന്ത്രിമാർ, വിവിധ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, സർവകലാശാല ചാൻസലർ തുടങ്ങിയവരും പങ്കെടുക്കും.

ഈ ധാരാണാപത്രം ഒപ്പുവക്കുന്നതോടെ ഇന്ത്യയിലെ ജ്വല്ലറി പഠനരംഗത്തെ രാജ്യാന്തര ഹബ്ബായി കേരളം മാറുമെന്ന് സഫ ഗ്രൂപ്പ് ഭാരവാഹികൾ പറഞ്ഞു. ജ്വല്ലറി രംഗത്തെ ബിരുദാനന്തര ബിരുദ,ബിരുദ,ഡിപ്ലോമ കോഴ്‌സുകൾ ലോകനിലവാരത്തിൽ വിദ്യാർഥികൾക്ക് പഠിക്കാനും അതുവഴി രാജ്യത്തും വിദേശത്തും ഉയർന്ന വരുമാനമുള്ള ജോലികൾ നേടാനും അവസരമുണ്ടാകുമെന്നും അവർ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News