കോപാസിന്റെ ഇന്റേണൽ, എക്സ്റ്റേണൽ ട്രാൻസ്മിറുകളുടെ കേരളത്തിലെ വിതരണോത്ഘാടനം നിർവഹിച്ചു

കൊച്ചിയിലെ ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം നിർവഹിച്ചു.

Update: 2024-10-20 08:19 GMT
Advertising

കൊച്ചി: യൂറോപ്യൻ കമ്പനിയായ കോപാസിന്റെ പുതിയ പ്രോഡക്ടായ ഇന്റേണൽ, എക്സ്റ്റേണൽ ട്രാൻസ്മിറുകളുടെ കേരളത്തിലെ വിതരണോദ്ഘാടനം കൊച്ചിയിലെ ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ നിർവഹിച്ചു. ചടങ്ങിൽ കോപാസിന്റെ കേരളത്തിലെ സെയിൽസ് മാനേജർ മനോജ് വർമ, ടെക്നിക്കൽ ഹെഡ് സിജോ ജോസഫ്, തമിഴ്നാട് സെയിൽസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, കേരളത്തിൽ കോപാസിന്റെ അംഗീകൃത വിതരണക്കാരായ സാറ്റ് വിഷൻ മാനേജിങ് പാർട്ണർമാരായ ചാക്കോ, വിനോദ് ഗംഗാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ദൂരം നല്ല ക്വാളിറ്റിയുള്ള പിക്ച്ചറും സൗണ്ടും നൽകുവാൻ പൂർണമായും ഇറക്കുമതി ചെയ്ത ഈ 1550 ട്രാൻസ്മിറ്ററുകൾക്ക് കഴിയുമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് Emcove (USA) യുടെ Lasev- ഉം FITEL (JAPAN)ന്റെ Modulation ഉം ആയതിനാലാണ് ഇത്രയും മികച്ച പെർഫോമൻസ് ഇതിനു നൽകാൻ സാധിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. നിലവിൽ ഈ ട്രാൻസ്മിറ്റുകളോട് കിടപിടിക്കുന്ന ഒരു ഉത്പന്നം ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലെന്നും വളർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കോബിൾ ടിവി വ്യവസായത്തിന് ഇതു മുതൽക്കൂട്ടായിരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News