ബാക്കിയുള്ള ഐ.പി.ൽ മത്സരങ്ങൾക്ക് ആസ്‌ട്രേലിയൻ താരങ്ങൾ എത്തിയേക്കില്ല

സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലായാണ് ഐ.പി.എൽ പുനർക്രമീകരിക്കുവാൻ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്

Update: 2021-05-27 06:13 GMT
Advertising

താൽക്കാലികമായി നിർത്തിവെച്ച ഐ.പി.എൽ സീസൺ പുനരാരംഭിക്കുമ്പോൾ ആസ്ട്രേലിയൻ താരങ്ങൾ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. ലോകകപ്പിന് തൊട്ടുമുമ്പ് വരെ രാജ്യാന്തര മത്സരങ്ങൾ ഉള്ളതിനാൽ ആണ് ആസ്‌ട്രേലിയൻ താരങ്ങൾ ഐ.പി.എല്ലിന് എത്തിയേക്കില്ല എന്ന സൂചന പുറത്തുവരുന്നത്.

ആസ്ട്രേലിയയ്ക്ക് വരാനിരിക്കുന്ന മാസങ്ങളിൽ വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണ് ഇനിയുള്ളത്. പേസ് ബൗളർ പാറ്റ് കമ്മിൻസ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവർക്ക് വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിൻഡീസുമായുള്ള പരമ്പരക്ക് ശേഷം ബംഗ്ലാദേശ് പര്യടനവും അത് കഴിഞ്ഞ് ഐ.പി.എലും പിന്നെ ടി20 ലോകകപ്പും അടുത്തടുത്താണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ആസ്ട്രേലിയൻ താരങ്ങൾ ഐ.പി.എല്ലിൽ നിന്ന് വിട്ട് നിന്നേക്കുമെന്ന സൂചന നൽകുന്നത്.

സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലായാണ് ഐ.പി.എൽ പുനർക്രമീകരിക്കുവാൻ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്. 31 മത്സരങ്ങളാണ് ഇനി സീസണിൽ ബാക്കിയുള്ളത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News