'ഒന്നിച്ചു നിൽക്കാം'; അക്തറിന് പിന്നാലെ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് പാക് നായകൻ ബാബർ അസം

ബുർജ് ഖലീഫ ത്രിവർണ പതാക പുതച്ചതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചിട്ടുണ്ട്

Update: 2021-04-27 10:15 GMT
Editor : abs | By : Web Desk
Advertising

ഇസ്‌ലാമാബാദ്: കോവിഡ് മഹാമാരിയിൽ ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് പാക് ബാറ്റ്‌സ്മാൻ ബാബർ അസം. ഇന്ത്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള സമയമാണ് ഇതെന്നും ട്വിറ്ററിൽ അസം പ്രതികരിച്ചു. നേരത്തെ, സ്പീഡ്സ്റ്റർ ഷുഹൈബ് അക്തർ ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

'ഈ ദുരന്ത വേളയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രാർത്ഥനകൾ. ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട, ഒന്നിച്ചു പ്രാർത്ഥിക്കേണ്ട സമയമാണിത്. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഞാൻ അവിടത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഒന്നിച്ചു നമുക്ക് ചെയ്യാനാകും' - സ്‌റ്റേ സ്‌ട്രോങ് എന്ന ഹാഷ് ടാഗിൽ പാക് നായകൻ കുറിച്ചു. 

ബുർജ് ഖലീഫ ത്രിവർണ പതാക പുതച്ചതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചിട്ടുണ്ട്. സ്റ്റേ സ്‌ട്രോങ് ഇന്ത്യ എന്ന സന്ദേശത്തോടെയാണ് ബുർജ് ഖലീഫ ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയറിയിച്ചിരുന്നത്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News