ടി 20 ലോകകപ്പ് ഇന്ത്യയിൽ നടക്കുമോ? പ്രത്യേക പൊതുയോഗം വിളിച്ച് ബി.സി.സി.ഐ

കരുതല്‍ വേദിയായി പ്രഖ്യാപിച്ച യു.എ.ഇയിലേക്ക് ലോകകപ്പ് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കൂടിയാണ് ബി.സി.സി.ഐയുടെ ഈ മീറ്റിംഗ്

Update: 2021-05-19 09:43 GMT
Advertising

കോവിഡ് പശ്ചാത്തലത്തിൽ വരുന്ന ക്രിക്കറ്റ് സീസണെ സംബന്ധിച്ച് ചർച്ച നടത്താൻ പൊതുയോഗം വിളിച്ച് ബി.സി.സി.ഐ. മേയ് 29ന് വിര്‍ച്വലായാണ് സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗം കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയ് ഷാ സംസ്ഥാന അസോസ്സിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ച നിർദേശം കൈമാറി.

ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ നടക്കുന്ന ടി20 ലോകകപ്പ് സംബന്ധിച്ച ചര്‍ച്ചകളും ഈ മീറ്റിംഗില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കരുതല്‍ വേദിയായി പ്രഖ്യാപിച്ച യു.എ.ഇയിലേക്ക് ലോകകപ്പ് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കൂടിയാണ് ബി.സി.സി.ഐയുടെ ഈ മീറ്റിംഗ് എന്നതും ക്രിക്കറ്റ് ലോകത്തെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ജൂണ്‍ ഒന്നിന് ഐ.സി.സിയുടെ മീറ്റിങ്ങുണ്ട്. അതിന് മുന്നോടിയായാണ് ഈ മാസം 29ന് ബി.സി.സി.ഐ യോഗം ചേര്‍ന്ന് കോവിഡ് സാഹചര്യം പരിശോധിക്കുകയും, ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുക.

ഒക്ടോബറിലും നവംബറിലുമായി ലോകകപ്പ് നടത്താനാണ് പദ്ധതിയുള്ളത്'- ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News