"നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ല": ഗൗതം ഗംഭീർ

Update: 2022-01-18 07:45 GMT
Advertising

നായകസ്ഥാനം ഒഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇനി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ലെന്ന് പറഞ്ഞ ഗംഭീർ എം.എസ് ധോണി പോലും നായകസ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‌ലിക്ക് കീഴിൽ കളിച്ചുവെന്ന് പറഞ്ഞു.

" ഇനിയെന്താണ് നിങ്ങൾക്ക് കാണേണ്ടത്? എനിക്കറിയില്ല. നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ലെന്നാണ് എന്റെ വിശ്വാസം. എം.എസ് ധോണിയെ പോലുള്ളവർ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറി. അദ്ദേഹം കോഹ്‌ലിക്ക് കീഴിലും കളിച്ചിട്ടുണ്ട്. അദ്ദേഹം മൂന്ന് ഐ.സി.സി ട്രോഫികൾ, മൂന്നോ നാലോ ഐ.പി.എൽ ട്രോഫികൾ നേടി" സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാൻ ഷോയിൽ മുൻ ഇന്ത്യൻ ഓപണർ കൂടിയായ ഗംഭീർ പറഞ്ഞു.

ടി 20 നായകസ്ഥാനം ഒഴിയുകയും ഏകദിന നായകസ്ഥാനത്ത് നീക്കിയതിനും ശേഷം ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടത്തോടെ കോഹ്‌ലി കഴിഞ്ഞ ശനിയാഴ്ച ടെസ്റ്റ് ടീം നായകസ്ഥാനവും ഒഴിക്കുകയായിരുന്നു. ടി 20 നായകസ്ഥാനം ഒഴിയുകയും ഏകദിന നായകസ്ഥാനത്ത് നീക്കിയതിനും ശേഷം ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടത്തോടെ കോഹ്‌ലി ടെസ്റ്റ് ടീം നായകസ്ഥാനവും ഒഴിക്കുകയായിരുന്നു.

Summary : "Captaincy Is Not Anyone's Birthright": Gautam Gambhir 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News