110ാം വയസില്‍ ജീവിതത്തോട് റിട്ടയഡ് ഹര്‍ട്ട് പറഞ്ഞ് ക്രിക്കറ്റ് മുത്തശ്ശി

അന്തരിച്ചത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്റര്‍

Update: 2021-12-05 07:37 GMT
Advertising

ക്രിക്കറ്റര്‍ മുത്തശ്ശി എയ്‌ലീന്‍ ആഷ് അന്തരിച്ചു. ജീവിച്ചിരുന്നവരില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്നു എയ്‍ലീന്‍ ആഷ്. അതുകൊണ്ടുതന്നെ ക്രിക്കറ്റര്‍ മുത്തശ്ശി എന്നായിരുന്നു ആഷ് അറിയപ്പെട്ടിരുന്നത്. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ എയ്‍ലീന്‍ ഏഴ് ടെസ്റ്റുകളാണ് ദേശീയ ജഴ്സിയില്‍ കളിച്ചത്. മീഡിയം പേസ് ബൌളറായ ആഷ് ഏഴ് കളികളില്‍ നിന്നായി 10 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

1937-ല്‍ ചിവൈരികളായ ആസ്‌ട്രേലിയക്കെതിരേയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. 1949 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷം ശേഷം ബ്രിട്ടീഷ് ഇന്‍റലിജന്‍സ് വിഭാഗത്തിലും എയ്‍ലീന്‍ സേവനമനുഷ്ഠിച്ചു. വാര്‍ധക്യത്തിലും മികച്ച കായികക്ഷമത നിലനിര്‍ത്തിയിരുന്ന എയ്‍ലീന്‍ ആഷ്  98-ാം വയസുവരെ ഗോള്‍ഫും കളിച്ചിരുന്നു. 

ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന ആഷ് സർവീസ് വുമന്‍സ് ടീം, മിഡിൽസക്‌സ്,  സൗത്ത് വുമന്‍ എന്നീ ആഭ്യന്തര ക്രിക്കറ്റ് ടീമുകള്‍ക്കായും കളത്തിലിറങ്ങിയിട്ടുണ്ട്. 2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് വനിതകളുടെ അവിസ്മരണീയ വിജയത്തിന് പിന്നാലെ ലോര്‍ഡ്സില്‍ മണിമുഴക്കാന്‍ അവസരം ലഭിച്ചത് എയ്‍ലീന്‍ ആഷിനായിരുന്നു. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സിലെ ആജീവനാന്ത ഓണററി എം.സി.സി അംഗത്വവും ആഷിന് നല്‍കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആദരിച്ചിട്ടുണ്ട്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News