പാക് മുൻ അംപയർ ആസാദ് റഊഫ് അന്തരിച്ചു

ഐസിസി എലൈറ്റ് പാനലില്‍ അംഗമായിരുന്നു

Update: 2022-09-15 05:00 GMT
Editor : abs | By : Web Desk
Advertising

ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ എലൈറ്റ് പാനലിൽ അംഗമായിരുന്ന പാക് മുൻ അംപയർ ആസാദ് റഊഫ് അന്തരിച്ചു. ലാഹോറിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് 66കാരന്റെ അന്ത്യം. 2006 മുതൽ 2013 വരെയാണ് ഇദ്ദേഹം എലൈറ്റ് പാനലിൽ അംഗമായിരുന്നത്. മുഖത്ത് എല്ലായ്പ്പോഴും ചിരിയുള്ള അംപയറായിരുന്നു റഊഫെന്ന് പാക് ക്രിക്കറ്റ് ബോർഡ് തലവൻ റമീസ് റാജ പ്രതികരിച്ചു. 

രണ്ടായിരത്തിലാണ് ആദ്യമായി ഏകദിന മത്സരത്തിൽ ഇദ്ദേഹം അംപയറായത്. 2005ൽ ടെസ്റ്റും നിയന്ത്രിച്ചു. 2006 മുതൽ ഐസിസിയുടെ എലൈറ്റ് പാനലിലെത്തി. 64 ടെസ്റ്റും 139 ഏകദിനവും 28 ടി20കളും നിയന്ത്രിച്ചിട്ടുണ്ട്. 11 വനിതാ ടി20യിലും അംപയറായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്നു. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 3423 റൺസ് നേടിയിട്ടുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News