നന്നായി കളിക്കുന്നത് ശമ്പളം ഹലാലാക്കാൻ: പാക് താരം റിസ്‌വാൻ
നന്നായി കളിക്കുന്നത് തനിക്കു ലഭിക്കുന്ന ശമ്പളം 'ഹലാൽ' (അനുവദനീയം) ആക്കാനെന്ന് പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്‌വാൻ. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ 2020-ലെ മികച്ച അഞ്ച് ക്രിക്കറ്റർമാരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ അവരിലൊരാൾ 28-കാരനായ റിസ്‌വാൻ ആയിരുന്നു. വിസ്ഡന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
In the last 12 months, @iMRizwanPak has established himself as a crucial player for his country in all three formats.
— Wisden (@WisdenCricket) April 15, 2021
Named a Wisden Cricketer of the Year earlier today, he spoke to @Taha_Wisden (in Urdu) about his amazing year.https://t.co/zCCD1FUMGj
'ഞാൻ എല്ലാ ദിവസവും ഗ്രൗണ്ടിൽ പോകുന്നു. പരിശീലനം നടത്തുന്നു. ആർക്കെങ്കിലും പന്തെറിഞ്ഞു കൊടുക്കണമെങ്കിൽ അത് ചെയ്യുന്നു. ഈ രീതിയിൽ പ്രതിഫലം ഹലാൽ ആക്കാനാണ് ഞാൻ ശ്രമിക്കുന്നത്.' - താരം വ്യക്തമാക്കി. പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിൽ അതിനുള്ള ജോലി ചെയ്യണമെന്നാണ് ഇസ്ലാം പറയുന്നതെന്നും അതിനാൽ എന്തു ചെയ്യുമ്പോഴും തന്റെ ആത്മവിശ്വാസത്തെ അത് ബാധിക്കാറില്ലെന്നും താരം പറഞ്ഞു. തന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് വിസ്ഡൻ പുരസ്‌കാരമെന്നും റിസ്‌വാൻ കൂട്ടിച്ചേർത്തു.