രോഹിതില്ല, നായകൻ രാഹുൽ; അഫ്‍ഗാനെതിരെ മാനം കാക്കാന്‍ ഇന്ത്യ

ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തി. ചഹലിനു പകരം ദീപക് ചഹാറും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്

Update: 2022-09-08 14:17 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ: ഏഷ്യാ കപ്പ് ഫൈനൽ കാണാതെ പുറത്തായെങ്കിലും ജയത്തോടെ മാനം കാത്ത് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യ. ഇന്ത്യയെ കീഴടക്കി തലയുയർത്തി നാട്ടിലേക്ക് മടങ്ങാൻ അഫ്ഗാനിസ്താൻ. ഏഷ്യാ കപ്പിൽ ഇന്ന് ഇരുടീമുകൾക്കും അഭിമാനപോരാട്ടമാണ്.

ഒരിക്കൽകൂടി ടോസ് നഷ്ടമായി വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ത്യൻ മാനേജ്‌മെന്റ് നായകൻ രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയപ്പോൾ പകരക്കാരനായി ക്യാപ്റ്റൻസി നൽകിയിരിക്കുന്നത് കെ.എൽ രാഹുലിനാണ്. ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തി. ചഹലിനു പകരം ദീപക് ചഹാറും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ടോസ് നേടിയ അഫ്ഗാൻ നായകൻ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കോഹ്ലിയും രാഹുലുമാണ് ഇന്ത്യയ്ക്കായി ഓപൺ ചെയ്യുന്നത്. പാകിസ്താനെതിരായ ടീമിൽനിന്ന് അഫ്ഗാൻ സംഘത്തിൽ മാറ്റമൊന്നുമില്ല.

ഇന്ത്യൻ ഇലവൻ: കെ.എൽ രാഹുൽ(നായകൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്ക്, അക്‌സർ പട്ടേൽ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, രവിചന്ദ്ര അശ്വിൻ, അർഷ്ദീപ് സിങ്.

അഫ്ഗാൻ ഇലവൻ: ഹസ്‌റത്തുല്ല സസായ്, റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹീം സദ്‌റാൻ, നജീബുല്ല സദ്‌റാൻ, മുഹമ്മദ് നബി(നായകൻ), കരീം ജന്നത്ത്, റാഷിദ് ഖാൻ, അസമത്തുല്ല ഒമർസായ്, ഫരീദ് അഹ്മദ്, മുജീബുറഹ്മാൻ, ഫസൽഹഖ് ഫാറൂഖി.

Summary: IND vs AFG Asia Cup 2022 Super 4 Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News