കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-നെതർലൻഡ്സ് ലോകകപ്പ് സന്നാഹം

12 മണിയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും

Update: 2023-10-03 02:17 GMT
Editor : Shaheer | By : Web Desk

തുമ്പയിലെ കെ.സി.എ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീം

Advertising

തിരുവനന്തപുരം: ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യ ഇന്ന് നെതർലൻഡ്സിനെതിരെ ഇറങ്ങും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തി ഉച്ചയ്ക്ക് രണ്ടുമുതലാണു മത്സരം. 20,000ത്തിലധികം കാണികൾ കളികാണാൻ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

12 മണിയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ഇവിടെ നടന്ന കഴിഞ്ഞ മൂന്നു മത്സരത്തിലും മഴ വില്ലനായിരുന്നു. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹമത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

Full View

ഇന്നലെ ഇരുടീമുകളും കെ.സി.എയുടെ തുമ്പയിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തി. രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾ പരിശീലനത്തിനെത്തിയിരുന്നില്ല. ഇന്നത്തെ മത്സരങ്ങളോടെ ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് അവസാനമാകും. വ്യാഴാഴ്ച ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു തുടക്കമാകും.

Summary: IND Vs NED, Cricket World Cup 2023 Warm Up Match LIVE Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News