തകർത്തടിച്ച് മാർഷും ഹെഡും; ചെപ്പോക്കിലും ഓസീസിന് ഗംഭീര തുടക്കം

വിശാഖപട്ടണത്ത് നിർത്തിയേടത്തുനിന്ന് തുടങ്ങുകയായിരുന്നു മാർഷും ഹെഡും

Update: 2023-03-22 08:56 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: നിർണായകമായ മൂന്നാം ഏകദിനത്തിൽ ആസ്‌ട്രേലിയയ്ക്ക് തട്ടുതകർപ്പൻ തുടക്കം. രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരെ തല്ലിത്തകർത്ത മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചെപ്പോക്കിലും അതേ പ്രകടനം ആവർത്തിക്കുകയാണ്. ഒടുവിൽ വാർത്ത ലഭിക്കുമ്പോൾ പത്ത് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 61 റൺസ് എന്ന നിലയിലാണ് ആസ്‌ട്രേലിയ.

വിശാഖപട്ടണത്ത് നിർത്തിയേടത്തുനിന്ന് തുടങ്ങുകയായിരുന്നു മാർഷും ഹെഡും. തുടരെ ബൗണ്ടറികളും സിക്‌സറുകളും പറത്തി ഇരുവരും ലോക ഒന്നാം നമ്പർ താരം മുഹമ്മദ് സിറാജിനെയും മുതിർന്ന താരം മുഹമ്മദ് ഷമിയെയും കണക്കറ്റ് ശിക്ഷിച്ചു. ടി20 ശൈലിയിൽ ആക്രമണമൂഡിലായിരുന്നു ഹെഡും മാർഷും. മാർഷ് 33 റൺസുമായും ഹെഡ് 27 റൺസുമായാണ് ക്രീസിലുള്ളത്.

നേരത്തെ ടോസ് ലഭിച്ച ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ രോഹിത് ശർമ ഇന്ത്യൻ സംഘത്തിൽ മാറ്റത്തിനു മുതിരാതിരുന്നപ്പോൾ രണ്ട് മാറ്റങ്ങളുമായാണ് സന്ദർശകർ ഇന്ന് ഇറങ്ങിയത്. ചെപ്പോക്കിലെ സ്പിൻ സാധ്യത മുന്നിൽകണ്ട് നേഥൻ എല്ലിസിനു പകരം ആഷ്ടൻ അഗാറിന് ഇലവനിൽ ഇടംലഭിച്ചു. കാമറോൺ ഗ്രീനിനു പകരക്കാരനായി മുതിർന്ന താരം ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തി.

Summary: India vs Australia 3rd ODI Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News