ഏഷ്യാ കപ്പ് കലാശപ്പോരിൽ ടോസ് ഭാഗ്യം ലങ്കയ്ക്ക്, ഇന്ത്യ ആദ്യം പന്തെറിയും; രസംകൊല്ലിയായി മഴ

ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ അക്‌സർ പട്ടേലിനു പകരമെത്തിയ വാഷിങ്ടൺ സുന്ദർ അന്തിമ ഇലവനിൽ ഇടംപിടിച്ചു

Update: 2023-09-17 09:49 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തിൽ ടോസ് ഭാഗ്യം ശ്രീലങ്കയ്ക്ക്. ലങ്കൻ നായകൻ ദാസുൻ ഷനക ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ഫൈനലില്‍ രസംകൊല്ലിയായി തുടക്കത്തില്‍ തന്നെ മഴ എത്തിയിരിക്കുകയാണ്. മഴയെ തുടര്‍ന്ന് കളി ആരംഭിക്കുന്നതു വൈകും.

ബംഗ്ലാദേശിനെതിരെ വിശ്രമം നൽകിയ പ്രമുഖ താരങ്ങളിലെല്ലാം ഇന്ത്യൻ ഇലവനിൽ തിരിച്ചെത്തിയപ്പോൾ ഏക മാറ്റവുമായാണ് ശ്രീലങ്ക ഫൈനലിന് ഇറങ്ങുന്നത്. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ അക്‌സർ പട്ടേലിനു പകരമെത്തിയ വാഷിങ്ടൺ സുന്ദർ അന്തിമ ഇലവനിൽ ഇടംപിടിച്ചു. ലങ്കൻ ടീമിൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മഹേഷ് തീക്ഷണയ്ക്കു പകരം ദുഷൻ ഹേമന്ത അന്തിമ ഇലവനിൽ ഇടംപിടിച്ചു.

ഇന്ത്യൻ ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ഇഷൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ശ്രീലങ്കൻ ഇലവൻ: കുശാൽ പെരേര, പാത്തും നിസങ്ക, കുശാൽ മെൻഡിസ്(വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചാരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, ദാസുൻ ഷനക(ക്യാപ്റ്റൻ), ദുനിത് വെല്ലലാഗെ, ദുഷൻ ഹേമന്ത, മതീഷ പതിരാന, പ്രമോദ് മധുഷൻ.

Summary: India vs Sri Lanka Asia Cup 2023 Final Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News