അര്‍ധ സെഞ്ച്വറിയുമായി കോഹ്‍ലി; അവസാന ഓവറുകളില്‍ അയ്യരും പന്തും... രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍
20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ടീം ഇന്ത്യ 186 റൺസെടുത്തു.
വിന്‍ഡീസിനെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ 186 റണ്‍സെടുത്തു. ഫോം കണ്ടെത്താന്‍ പാടുപെട്ടിരുന്ന മുന്‍ നായകന്‍ കോഹ്‍ലിയുടെ മടങ്ങിവരവായിരുന്നു കളിയിലെ പ്രധാന സംഭവവികാസം. അര്‍ധസെഞ്ച്വറിയോടെ കോഹ്‍ലിയും ഋഷഭ് പന്തും കളിയിലെ ടോപ് സ്കോറര്‍മാരായി.
കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ച്വറി കടന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടിന് ഇത്തവണ രണ്ട് ഓവര്‍ തികയ്ക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഇഷാന്‍ കിഷന്‍ മടങ്ങി. കോട്രലാണ് രണ്ടക്കം പൂര്‍ത്തിയാകുന്നതിന് കിഷനെ മടക്കിയത്. പിന്നീടൊത്തുചേര്‍ന്ന കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ ടോപ്‍ഗിയറില്‍ നയിക്കുമ്പോഴാണ് വില്ലനായി റോസ്റ്റണ്‍ ചേസ് എത്തുന്നത്. ടീം സ്കോര്‍ 59 റണ്‍സില്‍ നില്‍ക്കുമ്പോള്‍ റോസ്റ്റണ്‍ ചേസ് രോഹിതിനെ മടക്കി. കഴിഞ്ഞ മത്സരത്തിലും റോസ്റ്റണ്‍ ചേസാണ് രോഹിതിനെ വിക്കറ്റാക്കിയത്.
രോഹിത് കോഹ്‍ലി പാര്‍ട്ണര്‍ഷിപ്പ് പൊളിഞ്ഞതോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദത്തിലായി. വിരാട് ഒരു ഭാഗത്ത് നന്നായി ബാറ്റുവീശിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണു. എട്ട് റണ്‍സെടുത്ത റോസ്റ്റണ്‍ ചേസിനെയും റോസ്റ്റണ്‍ ചേസാണ് മടക്കിയത്. മികച്ച സ്ട്രോക് പ്ലേയുമായി മുന്നേറിയ കോഹ്‍ലി അര്‍ധസെഞ്ച്വറി തികച്ചു. അപ്പോഴാണ് വീണ്ടും റോസ്റ്റണ്‍ ചേസ് ഇന്ത്യന്‍ ഇന്നിങ്സിന് നാശം വിതച്ചത്. കോഹ്‍ലി ക്ലീന്‍ ബൌള്‍ഡ്. 41 പന്തില്‍ ഏഴ് ബൌണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 52 റണ്‍സ് നേടിയാണ് കോഹ്‍ലി പുറത്തായത്. കോഹ്‍ലി വീണതോടെ 106ന് നാലെന്ന നിലയില്‍ ഇന്ത്യ പരുങ്ങി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്തും വെങ്കടേഷ് അയ്യരും ചേര്‍ന്ന് സ്കോര്‍ നില മെച്ചപ്പെടുത്തുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ സ്കോര്‍കാര്‍ഡില്‍ ചേര്‍ത്തത്. അവസാന ഓവറിലാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. വെങ്കടേഷ് അയ്യറുടെ വിക്കറ്റാണ് ഇന്ത്യക്ക ് നഷ്ടമായത്. 28 ബോളില്‍ ഏഴ് ബൌണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 52 റണ്‍സ് നേടിയ പന്ത് പുറത്താകാതെ നിന്നു