റാണ, റസൽ ഷോ; പഞ്ചാബിനെ തകർത്ത് കൊൽക്കത്തയ്ക്ക് ആവേശ ജയം

നിതീഷ് റാണയുടെ അർധ സെഞ്ച്വറിയും ആന്ദ്രെ റസ്സലിന്റെ മിന്നും പ്രകടനവുമാണ് കൊൽക്കത്തയ്ക്ക് തുണയായത്

Update: 2023-05-08 18:46 GMT
Editor : Shaheer | By : Web Desk
റാണ, റസൽ ഷോ; പഞ്ചാബിനെ തകർത്ത് കൊൽക്കത്തയ്ക്ക് ആവേശ ജയം
AddThis Website Tools
Advertising

കൊൽക്കത്ത: ആവേശം അലയടിച്ച മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 5 വിക്കറ്റിന്റെ തകർപ്പൻ ജയം. പഞ്ചാബ് അടിച്ചെടുത്ത 179 റൺസ് ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിതീഷ് റാണയുടെ അർധ സെഞ്ച്വറിയും ആന്ദ്രെ റസ്സലിന്റെ (23 പന്തിൽ 42  റൺസ്) മിന്നും പ്രകടനവുമാണ് മുതൽക്കൂട്ടായത്.

രണ്ട് ടീം ക്യാപ്റ്റൻമാരുടെ പോരാട്ടം സഹതാരങ്ങളിലേക്കും വ്യാപിച്ചതോടെ കളിയാവേശം കൊഴുത്തു. സീസണിലെ കൊൽക്കത്തയുടെ അഞ്ചാം ജയമാണിത്. പഞ്ചാബിന്റെ ആറാം തോൽവിയും. അവസാന പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് വേണ്ടിയിരിക്കെ, അർഷ്ദീപ് സിങ്ങിനെതിരെ ഫോർ കണ്ടെത്തിയ റിങ്കു സിങ്ങാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്.

അഞ്ചാം വിക്കറ്റിൽ ആന്ദ്രെ റസ്സൽ - റിങ്കു സിങ് സഖ്യം കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചുവെന്നതിൽ സംശയമില്ല. 27 പന്തിൽനിന്ന് ഇരുവരുടെയും കൂട്ടുകെട്ട് 54 റൺസാണ് നേടിയെടുത്തത്. അവസാന നിമിഷം റസ്സൽ റണ്ണൗട്ടായി കളംവിട്ടെങ്കിലും അവസാന പന്തിൽ ബൗണ്ടറി നേടി റിങ്കു കളിയിലെ താരമായി. 38 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 51 റൺസെടുത്ത റാണയുടെ പ്രകടനം മികവുറ്റതായിരുന്നു. റിങ്കു സിങ് 10 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21 റൺസെടുത്ത് ക്രീസിൽ നിലയുറപ്പിച്ചത് കൊൽക്കത്തയ്ക്ക് ആശ്വാസമായി.

ഓപ്പണർ ജെയ്‌സൻ റോയി (24 പന്തിൽ എട്ടു ഫോറുകളോടെ 38), റഹ്മാനുള്ള ഗുർബാസ് (12 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 15), വെങ്കടേഷ് അയ്യർ 13 പന്തിൽ 11) എന്നിവരുടെ മികച്ച പ്രകടനവും കൊൽക്കത്തയുടെ വിജയത്തിന് മുതൽക്കൂട്ടായി. കൊൽക്കത്തയ്ക്കായി മൂന്നാം വിക്കറ്റിൽ നിതീഷ് റാണ - വെങ്കടേഷ് അയ്യർ സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 38 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 51 റൺസാണ്.

പഞ്ചാബ് കിംഗ്സ്:

കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ സന്ദർശകരായ പഞ്ചാബ് കിങ്‌സിന് ഇടറിയ തുടക്കമായിരുന്നു. സ്‌കോർവേഗം കൂട്ടാനുള്ള തിടുക്കത്തിൽ വിലപ്പെട്ട മൂന്നു മുൻനിര വിക്കറ്റുകളാണ് പഞ്ചാബിനു നഷ്ടമായത്. രണ്ടു വിക്കറ്റുമായി കൊൽക്കത്ത പേസർ ഹർഷിത് റാണയാണ് സന്ദർശകരെ തുടക്കത്തിൽ തന്നെ വിറപ്പിച്ചത്. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 58 എന്ന നിലയിലാണ് പഞ്ചാബ്. നായകൻ ശിഖർ ധവാനും ജിതേഷ് ശർമയുമാണ് ക്രീസിലുള്ളത്.

നേരത്തെ ടോസ് ലഭിച്ച ധവാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 200നു മുകളിൽ ടോട്ടൽ ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് ടോസിനിടെ അദ്ദേഹം വ്യക്തമാക്കിയത്. നായകന്റെ നേതൃത്വത്തിൽ ആക്രമിച്ചുകളിച്ചെങ്കിലും ഇടവേളകളിൽ പഞ്ചാബ് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ആദ്യം പ്രഭ്‌സിമ്രാനാണ്(12) വീണത്. ഹർഷിത് റാണയുടെ പന്തിൽ വിക്കറ്റ് കീപ്പർ റഹ്മനുല്ല ഗുർബാസ് പിടിച്ചാണ് താരം പുറത്തായത്. ഹർഷിതിന്റെ അടുത്ത ഓവറിൽ ബാനുക രജപക്‌സെയും ഡക്കായി മടങ്ങി. ഇത്തവണയും ഗുർബാസിനു തന്നെയായിരുന്നു ക്യാച്ച്. പഞ്ചാബിന്റെ പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണെ വരുൺ ചക്രവർത്തിയും വിക്കറ്റിനു മുന്നിൽ കുരുക്കി. ഒൻപത് പന്തിൽ 15 റൺസെടുത്താണ് താരം പുറത്തായത്.

പഞ്ചാബ് ഇലവൻ: പ്രഭ്‌സിമ്രാൻ സിങ്, ശിഖർ ധവാൻ(ക്യാപ്റ്റൻ), ബാനുക രജപപക്‌സെ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, സാം കറൻ, ഷാറൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചഹാർ, അർശ്ദീപ് സിങ്.

സബ്‌സ്റ്റിറ്റിയൂട്ട്: നഥാൻ എല്ലിസ്, സിക്കന്ദർ റാസ, അഥർവ ടായ്‌ഡെ, മോഹിത് റാത്തീ, മാത്യൂ ഷോർട്ട്.

കൊൽക്കത്ത ഇലവൻ: റഹ്മനുല്ല ഗുർബാസ്, വെങ്കടേഷ് അയ്യർ, നിതീഷ് റാണ(ക്യാപ്റ്റൻ), ആന്ദ്രെ റസൽ, റിങ്കു സിങ്, സുനിൽ നരൈൻ, ഷർദുൽ താക്കൂർ, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, സൂയഷ് ശർമ.

സബ്‌സ്റ്റിറ്റിയൂട്ട്: ജേസൺ റോയ്, അനുകുൽ റോയ്, നാരായൻ ജഗദീശൻ, ലോക്കി ഫെർഗൂസൻ, കുൽവന്ത് ഖെജ്രോലിയ.

Summary: IPL 2023-Punjab Kings vs Kolkata Knight Riders match live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News