'ഉമ്മയില്ലാത്ത ആദ്യ നോമ്പുകാലം' ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി റാഷിദ് ഖാന്
മരണപ്പെട്ട മാതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഹൃദയഹാരിയായ കുറിപ്പുമായി അഫ്ഗാന്റെ സൺറൈസേഴ്സ് താരം റാഷിദ് ഖാന്. ഉമ്മയില്ലാത്ത ആദ്യത്തെ നോമ്പ് കാലമാണ് എന്ന് തുടങ്ങുന്ന അതിവൈകാരികമായ കുറിപ്പ് ട്വിറ്ററിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് അസുഖബാധിതയായിരുന്ന റാഷിദ് ഖാന്റെ മാതാവ് മരണപ്പെടുന്നത്.
'ഈ ലോകത്ത് ലഭിക്കാവുന്ന മറ്റേതൊരു നിധിയേക്കാളും എനിക്ക് വിലപ്പെട്ടതായിരുന്നു ഉമ്മയെ, ആ ഉമ്മയില്ലാത്ത എന്റെ ആദ്യത്തെ നോമ്പ്കാലമാണിത്. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടുള്ളയാളാണ് എന്റെ മാതാവ്. പക്ഷേ ഉമ്മയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് മാത്രം പഠിപ്പിച്ചില്ല. എന്റെ മനസ്സ് ഇപ്പോഴും ഉമ്മയുമായി സംസാരിക്കാറുണ്ട്, എന്റെ ഹൃദയം ഉമ്മയെ തേടുന്നുണ്ട്. അവര്‍ എല്ലാവിധ നന്മയിലും സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപാട് സ്നേഹം' -റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.
നിലിവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിലൊരാളാണ് റാഷിദ് ഖാൻ. ഐ.പി.എല്ലിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കുന്ന റാഷിദ് ഖാൻ അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രീമിയര്‍ ലീഗ് കളിക്കുന്ന ആദ്യ താരം കൂടിയാണ്.