കോഹ്ലി ഫെയ്ക്കല്ല; യുവതാരങ്ങളെല്ലാം അയാളെ ഇഷ്ടപ്പെടാൻ കാരണമുണ്ട്- മൈക്ക് ഹെസ്സൻ

അടുത്ത മൂന്നുവർഷവും നായകസ്ഥാനത്ത് ഫാഫ് ഡുപ്ലെസി തന്നെ തുടരുമെന്ന് ബാംഗ്ലൂർ ക്രിക്കറ്റ് ഓപറേഷൻസ് ഡയരക്ടർ മൈക്ക് ഹെസ്സൻ

Update: 2022-05-25 10:25 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ഐ.പി.എല്ലിൽ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടുകയാണ്. ജയിച്ചാൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ രാജസ്ഥാനുമായി ഏറ്റുമുട്ടാം. തോറ്റാൽ പുറത്തേക്കും പോകാം. അതിനിടെ, മുൻ നായകൻ കൂടിയായ സൂപ്പർ താരം വിരാട് കോഹ്ലി ടീമിനകത്ത് എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ടീമിന്റെ ക്രിക്കറ്റ് ഓപറേഷൻസ് ഡയരക്ടർ മൈക്ക് ഹെസ്സൻ.

ടീമിന്റെ സുപ്രധാന ഭാഗമാണ് കോഹ്ലി. മുൻ നായകനാണെന്നു മാത്രമല്ല, മറ്റുള്ളവരിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള വ്യക്തിത്വം കൂടിയാണ് അയാൾ. തനിക്ക് ഇടപഴകാൻ പറ്റുന്ന ഒരുപാട് മുതിർന്ന താരങ്ങളെ അയാൾ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്-മൈക്ക് ഹെസ്സൻ പറഞ്ഞു.

എല്ലാ യുവതാരങ്ങൾക്കും കോഹ്ലിയെ ഇഷ്ടമാണെന്നും മൈക്ക് ഹെസ്സൻ വെളിപ്പെടുത്തി. ''അയാൾ നൽകുന്ന കരുതൽ തന്നെയാണ് അതിനു കാരണം. അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ശരിക്കും നിഷ്‌കളങ്കമായി അവരോട് സംസാരിക്കുകയും ചെയ്യും. അവരെക്കുറിച്ച് മനസിലാക്കും. ടീമിനെ കെട്ടിപ്പടുക്കാനാണ് അദ്ദേഹമത് ചെയ്യുന്നത്. അതും വളരെ സ്വാഭാവികമായി. അത് ഫെയ്ക്കല്ല. അയാൾ അങ്ങനെയാണ് മറ്റുള്ളവരോട് പെരുമാറുന്നത്.'' ഹെസ്സൻ കൂട്ടിച്ചേർത്തു.

അടുത്ത മൂന്നു വർഷവും ഫാഫ് ഡൂപ്ലെസി തന്നെ നായകനായി തുടരുമെന്നും ഹെസ്സൻ സൂചിപ്പിച്ചിട്ടുണ്ട്. മഹാനായ താരമാണ് ഫാഫ്. ക്യാപ്റ്റൻ ആരാകുമെന്ന് തീരുമാനിച്ച സമയത്ത് തന്നെ അദ്ദേഹത്തോട് വിവരം അറിയിച്ചിട്ടുണ്ട്. ക്യാപ്റ്റൻസിയിൽ ഒരു മുദ്ര പതിപ്പിക്കുകയല്ല, ടീമിന്റെ കൾച്ചർ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിനു നൽകിയ ദൗത്യമെന്നും അടുത്ത മൂന്നുവർഷവും ചിലപ്പോൾ അതിനുമപ്പുറവും നായകസ്ഥാനത്ത് അദ്ദേഹം തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ടീമംഗങ്ങളെ ഒരുമിച്ചുനിർത്താൻ കഴിവുള്ളയാളാണ് ഡുപ്ലെസിയെന്നും അത് വളരെ പ്രധാനമാണെന്നും മൈക്ക് ഹെസ്സൻ ചൂണ്ടിക്കാട്ടി.

Summary: "Kohli genuinely talks to youngsters, not fake": Director of Cricket Operations of RCB Mike Hesson 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News