മിന്നു മണി ജംക്ഷൻ @ മാനന്തവാടി! ആദരമൊരുക്കി നഗരസഭ; അഭിനന്ദിച്ച് ഡൽഹി കാപിറ്റൽസ്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അഞ്ചു വിക്കറ്റുമായി മിന്നുംപ്രകടനം കാഴ്ചവച്ചിരുന്നു മിന്നു മണി

Update: 2023-07-23 15:35 GMT
Editor : Shaheer | By : Web Desk

മാനന്തവാടിയില്‍ മൈസൂരു ജംക്ഷനില്‍ സ്ഥാപിച്ച ബോര്‍ഡിനരികെ മിന്നു മണി

Advertising

മാനന്തവാടി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നു മണിക്ക് ആദരമൊരുക്കി ജന്മനാട്. വയനാട് മാനന്തവാടി മൈസൂരു റോഡ് ജംക്ഷന് മിന്നു മണിയുടെ പേരുനൽകിയിരിക്കുകയാണ് നഗരസഭ. മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോർഡിന്റെ ചിത്രം വനിതാ ഐ.പി.എല്ലിൽ താരം കളിക്കുന്ന ഡൽഹി കാപിറ്റൽസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജംക്ഷന് മിന്നുമണി എന്നു നാമകരണം ചെയ്ത ശേഷം മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ രത്‌നവല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം ബോർഡ് അനാച്ഛാദനം ചെയ്തു. രാജ്യന്തര വനിതാ ക്രിക്കറ്റിൽ തകർപ്പൻ അരങ്ങേറ്റം കുറിച്ച മിന്നു മണിക്ക് അർഹിക്കുന്ന ആദരവാകുമിതെന്ന് നഗരസഭാ യോഗം വിലയിരുത്തി. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കുശേഷം നാട്ടിലെത്തിയ മിന്നു മണിക്ക് നഗരസഭ ഉജ്ജ്വല പൗരസ്വീകരണം നൽകിയിട്ടുണ്ട്.

സ്വന്തം സ്വപ്‌നങ്ങളെ പിന്തുടർന്നു മുന്നേറാനുള്ള ഓർമപ്പെടുത്തലാണ് വയനാട്ടിലെ ഈ ജംക്ഷനെന്ന് ചിത്രങ്ങൾ പങ്കുവച്ച് ഡൽഹി കാപിറ്റൽസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ടീം ഇന്ത്യയിലെത്തിയതിനും ബംഗ്ലാദേശ്-ഇന്ത്യ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിനും വിശേഷപ്പെട്ടൊരു സമ്മാനം നൽകിയാണ് മിന്നു മണിയെ ജന്മനാട് ഞെട്ടിച്ചത്'-പോസ്റ്റിൽ പറഞ്ഞു.

Full View

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് പിഴുത് മിന്നു അരങ്ങേറ്റം അവിസ്മരണീയമാക്കി. അടുത്ത രണ്ടു മത്സരങ്ങളിലും രണ്ടു വിക്കറ്റുകളും വീഴ്ത്തി ശ്രദ്ധനേടി. രണ്ടാമത്തെ കളിയിൽ നാല് ഓവറിൽ ഒൻപതു റൺസ് മാത്രമാണു താരം വിട്ടുനൽകിയത്. രണ്ടു വിക്കറ്റും വീഴ്ത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാനും താരത്തിനായി.

Summary: Mananthavady-Mysuru road junction in Wayanad has been named after the Malayali cricketer Minnu Mani, who had played for the country for first time in recently concluded T20 series against Bangladesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News