ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർവുമൺ; റൺവേട്ടയിൽ റെക്കോർഡിട്ട് മിഥാലി രാജ്

വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന്

Update: 2021-07-04 08:50 GMT
Advertising

വനിതാ ക്രിക്കറ്റിലെ നാഴികക്കല്ലുകള്‍ ഓരോന്നായി പിന്നിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ്. ഏറ്റവുമൊടുവിലായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടമാണ് ഇന്ത്യയുടെ സൂപ്പര്‍ വുമണ്‍ സ്വന്തം പേരില്‍ കുറിച്ചത്. റൺസ് നേട്ടത്തില്‍ മിഥാലി മറികടന്നത് ഇഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ ഷാർലറ്റ് എഡ്വേർഡിനെയാണ്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്‍റെ റെക്കോർഡ് നേട്ടം.

വിശ്വസ്ഥയായ ബാറ്റ്സമാൻ,പ്രതിസന്ധികളിൽ തളരാത്ത ക്യാപ്റ്റൻ, വനിത ക്രിക്കറ്റില്‍ അങ്ങനെ വിളിപ്പേരേറെയാണ് മിഥാലിക്ക്,വനിതാ ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ ഇന്ത്യയുടെ പേര് നിരന്തരമായി എഴുതിച്ചേർക്കുന്ന മിഥാലി കഴിഞ്ഞ മത്സരത്തിലും അതാവർത്തിച്ചു. ഇതോടെ ക്രിക്കറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കൂടുതൽ റൺസ് നേടിയ റെക്കോർഡ് ഇന്ത്യൻ താരങ്ങളുടെ പേരിലായി. പുരുഷ ക്രിക്കറ്റിൽ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ തെണ്ടുല്‍ക്കറിന്‍റെ (34,357) പേരിലാണ് ഈ റെക്കോർഡ്.

309 മത്സരങ്ങളിൽ നിന്നും (10,273) റൺസായിരുന്നു ഇംഗ്ലണ്ടിന്‍റെ വനിതാ താരം എഡ്വേർഡ്സ് നേടിയിരുന്നത്. ഇംഗ്ലണ്ട് താരത്തേക്കാള്‍ എട്ട് മത്സരങ്ങൾ കൂടുതൽ കളിച്ചാണ് മിഥാലി റണ്‍സ് വേട്ടയില്‍ തലപ്പത്തെത്തിയത്. ഏകദിനത്തിൽ 7304 റൺസും,ടി20 യിൽ 2364 ,ടെസ്റ്റിൽ 669 റണ്‍സുമാണ് മിഥാലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിന ക്രിക്കറ്റിൽ 6000 റൺസിലധികം നേടിയിട്ടുള്ള ഏക താരമെന്ന റെക്കാര്‍ഡും മിഥാലിയുടെ പേരിലാണ്.

ഇംഗ്ലണ്ടിനെതിരായി ഇന്നലെ നടന്ന മത്സരത്തില്‍ 75 റൺസുമായി പുറത്താകാതെനിന്ന മിഥാലിയുടെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി. റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച ഇന്നിങ്സുമായി മത്സരം വിജയിപ്പിച്ച മിഥാലിക്ക് കളിയിലെ താരമെന്ന നേട്ടവും സ്വന്തമായി. കളി വിജയിച്ചെങ്കിലും ഇന്ത്യക്ക് പരമ്പര നഷ്ടമായി. ആദ്യ രണ്ട്  മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് വനിതകൾ പരമ്പര സ്വന്തമാക്കുകയായിരുന്നു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News