അയൽയുദ്ധത്തിന്‍റെ സമ്മർദം താങ്ങാനാകുക രണ്ട് ഇന്ത്യൻ താരങ്ങൾക്കു മാത്രം: മുൻ പാക് നായകൻ ഹഫീസ്

മറ്റുള്ളവർ മോശക്കാരാണെന്ന് പറയുകയല്ല. എന്നാൽ, ഇന്ത്യാ-പാക് മത്സരങ്ങളിൽ ആ രണ്ടു താരങ്ങളും തിളങ്ങിയില്ലെങ്കിൽ ബാക്കിയുള്ളവർക്ക് സമ്മർദം താങ്ങാനാകില്ല..'' മുൻ പാകിസ്താൻ നായകൻ മുഹമ്മദ് ഹഫീസ്

Update: 2022-01-25 12:46 GMT
Editor : Shaheer | By : Web Desk
Advertising

കഴിഞ്ഞയാഴ്ചയാണ് ഈ വർഷം ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) പ്രഖ്യാപിച്ചത്. ടൂർണമെന്റിൽ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ കൊമ്പുകോർക്കും. ഒക്ടോബർ 23ന് നടക്കുന്ന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും. ഇതിനിടയിൽ നിലവിലെ ഇന്ത്യാ-പാക് ടീമുകളെ വിലയിരുത്തുകയാണ് മുൻ പാകിസ്താൻ നായകൻ കൂടിയായ മുഹമ്മദ് ഹഫീസ്.

സൂപ്പർ പോരാട്ടത്തിന്റെ സമ്മർദം താങ്ങാൻ കഴിയുന്ന രണ്ടുതാരങ്ങൾ മാത്രമാണ് നിലവിലെ ഇന്ത്യൻ ടീമിലുള്ളൂവെന്നാണ് ഹഫീസ് പറയുന്നത്. വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും മാത്രമേ സമ്മർദങ്ങളൊന്നുമില്ലാത്ത അയൽക്കാരുടെ പോരാട്ടത്തിൽ തിളങ്ങാനാകുകയുള്ളൂവെന്ന് താരം അഭിപ്രായപ്പെട്ടു.

''റൺ സ്‌കോറിങ്ങിൽ ശരാശരിക്കും മുകളിൽ ഉയരാൻ ശേഷിയുള്ള രണ്ട് മികച്ച താരങ്ങളാണ് കോഹ്ലിയും രോഹിതും. മറ്റുള്ളവർ മോശക്കാരാണെന്ന് പറയുകയല്ല. എന്നാൽ, ഇന്ത്യാ-പാക് മത്സരങ്ങളിൽ ഈ രണ്ടു താരങ്ങളും തിളങ്ങിയില്ലെങ്കിൽ ബാക്കിയുള്ളവർക്ക് സമ്മർദം താങ്ങാനാകില്ല..'' സ്‌പോർട്‌സ് ടാക്കിനു നൽകിയ അഭിമുഖത്തൽ ഹഫീസ് പറഞ്ഞു.

രണ്ടു ടീമിനും സമ്മർദമുണ്ടാകും. ഒരുപാട് ഇന്ത്യാ-പാക് മത്സരങ്ങളിൽ താനും കളിച്ചിട്ടുണ്ട്. ആദ്യത്തെ മത്സരം തോറ്റാൽ അതിന് വലിയ സ്വാധീനമുണ്ടാകും. ആദ്യ മത്സരം നമ്മൾ ജയിച്ചപ്പോൾ ഇന്ത്യൻ ടീമിന്റെ ശരീരഭാഷ മാറുന്നത് നിങ്ങൾക്കു കാണാം. അത്രയും ഭീകരമാണ് ഡ്രെസിങ് റൂമിലെ സമ്മർദമെന്നും ഹഫീസ് കൂട്ടിച്ചേർത്തു. അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഹഫീസ് വിരമിച്ചത്.

കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു വിജയം. പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ആസ്‌ട്രേലിയ നേടിയത്. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ നിലവിലെ ചാംപ്യന്മാരായ ആസ്‌ട്രേലിയയോട് സെമിയിൽ തോൽക്കുകയായിരുന്നു പാകിസ്താൻ.

Summary: "Others Can't Handle Pressure": Mohammad Hafeez Names Two India Players Who Will Be Pakistan's Worry In T20 World Cup Match

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News