ഇന്ത്യൻ താരങ്ങൾക്ക് മൂന്ന് കോവിഡ് ടെസ്റ്റ്‌; നെഗറ്റീവ് ആയാൽ ഇഗ്ലണ്ടിലേക്ക് തിരിക്കാം

ഇഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് മൂന്ന് തവണ കോവിഡ് പരിശോധന നടത്തും.

Update: 2021-05-16 03:48 GMT
Advertising

ഇഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് മൂന്ന് തവണ കോവിഡ് പരിശോധന നടത്തും. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ പര്യടനത്തിനുമായാണ് ഇന്ത്യന്‍ താരങ്ങൾ ഇഗ്ലണ്ടിലേക്ക് പോകുന്നത്.

താരങ്ങളുടെ മൂന്ന് കോവിഡ് പരിശോധന സംബന്ധിച്ച നിർദേശങ്ങൾ ബി.സി.സി.ഐ ആണ് പുറത്തുവിട്ടത്. താരങ്ങള്‍ക്ക് മൂന്ന് ആര്‍ടി-പിസിആര്‍ പരിശോധന നടത്തുമെന്നും, വീട്ടില്‍ വെച്ചാകും കോവിഡ് പരിശോധനയെന്നും ബി.സി.സി.ഐ അറിയിച്ചു. ഇതില്‍ നെഗറ്റീവ് ആവുന്നവര്‍ മാത്രമാവും മുംബൈയിലേക്ക് എത്തുകയെന്നും ബിസിസിഐ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയിൽ നിന്ന് ജൂൺ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കുടുംബത്തെയും യാത്ര ചെയ്യുവാന്‍ അനുവദിക്കും. ടീമിലെ എല്ലാവരും ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് വാക്സിൻ എടുക്കണമെന്നും ബി.സിസി.ഐ നിർദേശിച്ചിട്ടുണ്ട്. ആദ്യ ഡോസ് വാക്സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ഇംഗ്ലണ്ടിൽ നിന്നാകും ലഭ്യമാക്കുക . ഇതിനുള്ള സൗകര്യങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചേർന്ന് ബി.സി.സി.ഐ ഒരുക്കിയിട്ടുണ്ട്

ന്യൂസിലാൻഡിനെതിരായ ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് വേണ്ടി ജൂൺ രണ്ടിനാണ് ഇന്ത്യൻ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ഇതിന് ശേഷം നടക്കുന്ന ഇഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയ്ക്കും ഇതേ ടീം തന്നെയാകും കളത്തിൽ ഇറങ്ങുക.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News