മുംബൈക്കെതിരെ അനായാസ ജയവുമായി പഞ്ചാബ്

ഒന്‍പത് വിക്കറ്റ് ജയത്തോടെ പോയിന്‍റ് ടേബിളില്‍ ഏഴാം സ്ഥാനത്തായിരുന്ന പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കെത്തി

Update: 2021-04-24 01:46 GMT
Advertising

മുംബൈ ഇന്ത്യന്‍സിനെതിരെ അനായാസ വിജയവുമായി പഞ്ചാബ് കിങ്സ്. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. ഒന്‍പത് വിക്കറ്റ് ജയത്തോടെ പോയിന്‍റ് ടേബിളില്‍ ഏഴാം സ്ഥാനത്തായിരുന്ന പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കെത്തി. പഞ്ചാബിനായി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ രാഹുല്‍ 52 പന്തില്‍ മൂന്ന് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 60 റണ്‍സെടുത്തു. പഞ്ചാബിന്‍റെ മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാള്‍ 25 റണ്‍സിന് റണ്‍സെടുത്ത് പുറത്തായി. വണ്‍ഡൌണായത്തെിയ ക്രിസ് ഗെയില്‍ 35 പന്തില്‍ അഞ്ച് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുബൈയുടെ ബാറ്റിങ് നിര തകര്‍ച്ച നേരിടുകയായിരുന്നു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് മുബൈക്ക് നേടാനായത്. മുബൈ നിരയിൽ നായകൻ രോഹിത് ശർമയ്ക്കും സൂര്യകുമാർ യാദവിനും മാത്രമാണ് തിളങ്ങിയത്. രോഹിത് ശർമ 52 പന്തിൽ 63 റൺസ് നേടിയപ്പോള്‍ സൂര്യകുമാർ യാദവ് 27 പന്തിൽ 33 റൺസ് നേടി. ഓപ്പണറായ ഡികോക്ക് ഉള്‍പ്പടെ മുബൈ നിരയിലെ അഞ്ച് പേർക്കും ഒറ്റയക്കം കടക്കാനായില്ല. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക്ക് ഹൂഡയ്ക്കും അർഷദീപ് സിങിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു..

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News