'അവർ എന്നെ പറ്റിച്ചുകളഞ്ഞു'; ലോകകപ്പ് ഫൈനലിലെ ഓസീസ് തന്ത്രത്തെക്കുറിച്ച് അശ്വിൻ

''ഇന്ത്യയിൽ ഐ.പി.എല്ലും ദ്വിരാഷ്ട്ര പരമ്പരകളും അടക്കം ഒരുപാട് മത്സരങ്ങൾ തങ്ങൾ കളിച്ചിട്ടുണ്ടെന്നായിരുന്നു ഓസീസ് ചീഫ് സെലക്ടർ ജോർജ് ബെയ്‌ലിയുടെ മറുപടി.''

Update: 2023-11-23 16:37 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ലോകകപ്പ് ഫൈനലിലെ ആസ്‌ട്രേലിയൻ തന്ത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനത്തെക്കുറിച്ച് ഓസീസ് ചീഫ് സെലക്ടർ ജോർജ് ബെയ്‌ലിയുമായി മത്സരത്തിനിടെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം ഞെട്ടിച്ചെന്നും ആസ്‌ട്രേലിയ തന്നെ ശരിക്കും പറ്റിച്ചെന്നും അശ്വിൻ വെളിപ്പെടുത്തി.

''ആസ്‌ട്രേലിയ എന്റെ പൂർണാർത്ഥത്തിൽ പറ്റിച്ചുകളഞ്ഞു. ഇന്നിങ്‌സിനിടയിൽ പിച്ച് പൊട്ടിപ്പിളരുമോ എന്നു പരിശോധിക്കുകയായിരുന്നു ഞാൻ. അതിനിടെ ജോർജ് ബെയ്‌ലിയെ കണ്ടു. എപ്പോഴും ചെയ്യുന്ന പോലെ എന്തുകൊണ്ട് നിങ്ങൾ ആദ്യം ബാറ്റ് ചെയ്തില്ല എന്നു ചോദിച്ചു. ഇവിടെ ഐ.പി.എല്ലും ദ്വിരാഷ്ട്ര പരമ്പരകളും ഉൾപ്പെടെ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും ചുവന്ന മണ്ണാണ് വിണ്ടുകീറുകയെന്നും കറുത്ത മണ്ണ് ലൈറ്റിനു താഴെ കൂടുതൽ മെച്ചപ്പെടുകയാണു ചെയ്യുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിച്ച് കൂടുതൽ ഉറക്കും. ഞാൻ ശരിക്കും പകച്ചുപോയി.''-സ്വന്തം യൂട്യൂബ് ചാനലിൽ അശ്വിൻ വെളിപ്പെടുത്തി.

ടോസ് ലഭിച്ചിട്ടും ആദ്യം പന്തെറിയാനുള്ള ആസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തീരുമാനം തന്നെ ശരിക്കും കബളിപ്പിച്ചെന്നും അശ്വിൻ പറഞ്ഞു. ഇത്തരം വലിയ മത്സരങ്ങളിൽ അവർ എപ്പോഴും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാറാണു പതിവ്. ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ആദ്യം ബാറ്റ് ചെയ്യാൻ നിർബന്ധിതരായ ഇന്ത്യയെ പവർപ്ലേയിൽ മികച്ച തുടക്കം ലഭിച്ചിട്ടും 240 റൺസിലേക്കു ചുരുട്ടിക്കെട്ടുകയായിരുന്നു ആസ്‌ട്രേലിയ. ആസ്‌ട്രേലിയൻ പേസർമാരെല്ലാം നിറഞ്ഞാടിയപ്പോൾ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര തപ്പിത്തടയുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയിലൂടെ ആസ്‌ട്രേലിയ കിരീടധാരണം അനാസായം പൂർത്തിയാക്കുകയും ചെയ്തു.

Summary: 'Australia deceived me': Ravichandran Ashwin reveals Australia's strategic masterclass in 2023 World Cup Final

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News