'ഒരു അവസരംകൂടി കിട്ടിയിട്ടും മുതലാക്കിയില്ല; സഞ്ജു പന്തല്ല'; വിമർശനവുമായി മുൻ ക്രിക്കറ്റ് താരം

''മികച്ച ഫോമിലുള്ള താരമാണ് ഹൂഡ. മുൻനിരയിൽ തന്നെയാണ് താരം ബാറ്റ് ചെയ്യേണ്ടത്. ഹൂഡയ്ക്കുമുൻപ് സഞ്ജുവിനെ ഇറക്കിയത് ശരിയായില്ല.''

Update: 2022-07-24 10:15 GMT
Editor : Shaheer | By : Web Desk
Advertising

ലാഹോർ: സഞ്ജു സാംസണിനെതിരെ വിമർശനവുമായി മുൻ പാകിസ്താൻ സ്പിന്നർ ദാനിഷ് കനേരിയ. വെസ്റ്റിൻഡീസനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജുവിനെ ഓൾറൗണ്ടർ ദീപക് ഹൂഡയ്ക്ക് മുൻപ് ഇറക്കിയതിലാണ് വിമർശനം. ഒരു അവസരംകൂടി കിട്ടിയിട്ടും സഞ്ജു മുതലെടുത്തിട്ടില്ലെന്നും കനേരിയ കുറ്റപ്പെടുത്തി.

''ഒരു അവസരംകൂടി കിട്ടിയിട്ടും സഞ്ജു കാര്യമായൊന്നും ചെയ്തില്ല. റൊമാരിയോ ഷെപേഡിന്റെ പന്തിൽ പുറത്താകുന്നതിനു മുൻപ് താരം മന്ദഗതിയിലായിരുന്നു. ഒരിക്കൽകൂടി ഹൂഡയെക്കുറിച്ചാണ് പറയാനുള്ളത്. എന്തുകൊണ്ടാണ് താരം വാലറ്റത്തിൽ ബാറ്റ് ചെയ്തത്? ശ്രേയസും സൂര്യകുമാറും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ ശരിയാണ്. എന്നാൽ, സഞ്ജുവിന്റെ മുൻപ് ഹൂഡ വരണമായിരുന്നു.''-ദാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

മികച്ച ഫോമിലുള്ള അടിപൊളി താരമാണ് ഹൂഡ. മുൻനിരയിൽ തന്നെയാണ് താരം ബാറ്റ് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷൻ വച്ച് കളിക്കരുത്. ഋഷഭ് പന്തിനെ ചെയ്ത പോലെ സഞ്ജുവിനെ നേരത്തെ ഇറക്കിവിട്ടതാണ് ഇന്ത്യ ചെയ്തത്. എന്നാൽ, സഞ്ജു പന്തല്ല. താരത്തിന്റെ ബാറ്റിങ് തീർത്തും വ്യത്യസ്തമാണെന്നും മുൻ പാക് താരം ചൂണ്ടിക്കാട്ടി. തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ദാനിഷ് കനേരിയയുടെ അഭിപ്രായ പ്രകടനം.

ആദ്യ മത്സരത്തിൽ അഞ്ചാമനായാണ് സഞ്ജു ഇറങ്ങിയത്. ഓപണർമാരായ ശിഖർ ധവാനും ശുഭ്മൻ ഗില്ലും മൂന്നാമനായ ശ്രേയസ് അയ്യരും അർധസെഞ്ച്വറികളുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കാൻ പിന്നീടെത്തിയ സൂര്യകുമാർ യാദവിനും സഞ്ജു സാംസണിനും ആയില്ല. 18 പന്ത് നേരിട്ട സഞ്ജുവിന് 12 റൺസ് മാത്രമാണ് നേടാനായത്. എന്നാല്‍, വിക്കറ്റിനു പിറകില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. അവസാനത്തില്‍ ബൌണ്ടറി സേവിലൂടെ ഇന്ത്യയുടെ മൂന്നു റണ്‍സിനുള്ള ജയത്തില്‍ നിര്‍ണായക റോള്‍ വഹിക്കാനും സഞ്ജുവിനായി.

Summary: "Sanju Samson is not Rishabh Pant, Hooda should have come ahead of Samson'', says Former Pakistan spinner Danish Kaneria

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News