ജയ്‌സ്വാളിനെതിരെ സൂയഷിന്‍റെ 'ചതിപ്രയോഗം' തകർത്ത് സഞ്ജു; ധോണി-കോഹ്ലി എപ്പിസോഡ് ഓർമിപ്പിച്ച് ആരാധകർ

യശസ്വി ജയ്‌സ്വാളിന്‍റെ അർഹിച്ച സെഞ്ച്വറി തടയാനായിരുന്നു കൊൽക്കത്ത സ്പിന്നർ സൂയഷിന്റെ മോശം നീക്കമുണ്ടായത്

Update: 2023-05-12 10:09 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: യശസ്വി ജയ്‌സ്വാൾ കുറിച്ച അതിവേഗ ഐ.പി.എൽ ഫിഫ്റ്റിയായിരുന്നു ഇന്നലത്തെ രാജസ്ഥാൻ-കൊൽക്കത്ത മത്സരത്തിന്റെ ഹൈലൈറ്റ്. വെറും 13 പന്തിലാണ് രാജസ്ഥാൻ യുവതാരം അർധശതകം അടിച്ചെടുത്തത്. അതിവേഗം രാജസ്ഥാൻ വിജയലക്ഷ്യം മറികടന്ന മത്സരത്തിൽ, പുറത്താകാതെ നിന്നിട്ടും ജയ്‌സ്വാളിന് അർഹിച്ച സെഞ്ച്വറി വെറും രണ്ടു റൺസകലെ 'നഷ്ടമായി'.

എന്നാൽ, കൊൽക്കത്ത സ്പിന്നർ സൂയഷ് ശർമയുടെ 'ചതി' തകർത്ത രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ നടപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി തടയാനായിരുന്നു സൂയഷിന്റെ 'ചതിപ്രയോഗം'. സൂയഷിന്റെ ഓവറിൽ രാജസ്ഥാൻ സ്‌കോർ 147 നിൽക്കെ ക്രീസിലുണ്ടായിരുന്നത് സഞ്ജുവായിരുന്നു. അവസാന പന്ത് വൈഡ് എറിഞ്ഞ് ബൗണ്ടറി കടത്തി ജയ്‌സ്വാളിന്റെ സെഞ്ച്വറി മുടക്കാൻ നോക്കി സൂയഷ്.

ചതി കൃത്യമായി മനസിലാക്കിയ സഞ്ജു ലെഗ് സൈഡിലേക്ക് ചാടി വൈഡ് തടഞ്ഞു. എന്നിട്ട്, ക്ഷോഭിച്ചുകൊണ്ട് സിക്‌സർ പറത്തി സെഞ്ച്വറി നേടാൻ ജയ്‌സ്വാളിനുനേരെ ഒരു ആംഗ്യവും കാണിച്ചു. അർധസെഞ്ച്വറി നേടാൻ രണ്ടു റൺസ് മാത്രം വേണ്ട സമയത്തായിരുന്നു രാജസ്ഥാൻ നായകന്റെ ഈ നിസ്വാർത്ഥമായ ഇടപെടൽ. ഷർദുൽ താക്കൂർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ആദ്യ പന്ത് നേരിട്ടത് ജയ്‌സ്വാളായിരുന്നെങ്കിലും താരത്തിന് സിക്‌സർ നേടാനായില്ല. ഫോറിലൂടെ ടീമിന്റെ ജയം കുറിക്കുകയായിരുന്നു ജയ്‌സ്വാൾ.

2014 ടി20 ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന സെമി ഫൈനലിൽ മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുടെ നടപടിയുമായാണ് ഇതിനെ ആരാധകർ താരതമ്യം ചെയ്യുന്നത്. മത്സരത്തിൽ അർധസെഞ്ച്വറിയുമായി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലിക്ക് വിജയറൺ കുറിക്കാൻ അവസരമൊരുക്കുകയായിരുന്നു ധോണി. ബ്യൂറൻ ഹെൻഡ്രിക്‌സ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ ഏതാനും റൺസ് വേണ്ട സമയത്തായിരുന്നു ധോണിയുടെ നടപടി. ഹെൻഡ്രിക്‌സ് എറിഞ്ഞ സ്ലോ പന്ത് ധോണി ഡിഫൻഡ് ചെയ്ത് കോഹ്ലിയുടെ മുഖത്തുനോക്കി ചിരിക്കുകയായിരുന്നു. ഡെയ്ൽ സ്‌റ്റൈനിന്റെ അവസാന ഓവറിൽ സിക്‌സർ പറത്തി കോഹ്ലി ഇന്ത്യയുടെ വിജയറൺ കുറിക്കുകയും ചെയ്തു.

സഞ്ജുവിനെ വാനോളം വാഴ്ത്തുന്നതോടൊപ്പം സൂയഷിന്‍റെ നടപടിക്കെതിരെയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Summary: Rajasthan Royals skipper Sanju Samson blocks wide ball of Suyash Sharma to let Yashasvi Jaiswal score century, fans reminded of Dhoni's act for Kohli

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News