17-ാം വയസിൽ ലോക ഒന്നാം നമ്പർ താരം; ഇന്ത്യയുടെ സൂപ്പർ വുമണ്‍ ഷെഫാലി വർമ

ആസ്‌ട്രേലിയയുടെ ബെത് മൂണിയെ പിന്തള്ളിയാണ് ഷെഫാലി ഐസിസി ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്

Update: 2022-01-25 16:11 GMT
Editor : Shaheer | By : Web Desk
Advertising

ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഷെഫാലി വർമ. ആസ്‌ട്രേലിയയുടെ ബെത് മൂണിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 17കാരി ബാറ്റിങ് റാങ്കിങ്ങിൽ വീണ്ടും ഒന്നാമതായത്. അതേസമയം, ഇന്ത്യയുടെ സൂപ്പർ താരമായ സ്മൃതി മന്ദാന ഒരു സ്ഥാനം താഴോട്ടിറങ്ങി നാലാം സ്ഥാനത്താണ് പുതിയ പട്ടികയിൽ. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ദീപ്തി ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തുമുണ്ട്. ബൗളിങ് റാങ്ങിൽ നാലാമതുമാണ് ദീപ്തി.

കഴിഞ്ഞ ഒക്ടോബറിലാണ് ഷെഫാലി അവസാനമായി ടി20 മത്സരം കളിക്കുന്നത്. വുമൺസ് ബിഗ് ബാഷ് ലീഗിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 'ഐസിസി വുമൺസ് ക്രിക്കറ്റർ ഓഫ് ദ ഇയറാ'യി തിരഞ്ഞെടുക്കപ്പെട്ടതിനു പിറകെയാണ് പോയിന്റ് പട്ടികയിൽ സ്മൃതി മന്ദാനയുടെ ഇറക്കം. അവസാനമായി ആസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയിലും മികച്ച ഫോമിലായിരുന്നു സ്മൃതി. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ അവസാന മത്സരത്തിൽ താരം അർധസെഞ്ച്വറിയുമായി തിളങ്ങി.

ഫെബ്രുവരിയിൽ നടക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഷെഫാലിലും സ്മൃതിയും ഉൾപ്പെട്ടിട്ടുണ്ട്. ഈ പരമ്പരയ്ക്കു പിന്നാലെയാണ് ന്യൂസിലൻഡിൽ തന്നെ ഏകദിന വനിതാ ലോകകപ്പ് നടക്കുന്നത്.

ഷെഫാലിക്കും മൂണിക്കും സ്മൃതിക്കും പുറമെ മേഗ് ലാന്നിങ്(ആസ്‌ട്രേലിയ-മൂന്ന്), സോഫി ഡിവൈൻ(ന്യൂസിലൻഡ്-അഞ്ച്), അലീസ ഹീലി(ആസ്‌ട്രേലിയ-ആറ്), സൂസി ബെയ്റ്റ്‌സ്(ന്യൂസിലൻഡ്-ഏഴ്), ചമാരി അട്ടപ്പട്ടു(ശ്രീലങ്ക-എട്ട്), ലിസലി ലീ(ദക്ഷിണാഫ്രിക്ക-ഒൻപത്), സ്റ്റെഫാനി ടെയ്‌ലർ(വെസ്റ്റിൻഡീസ്-പത്ത്) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.

Summary: Shafali Verma regains No. 1 spot in T20I ICC batter's Ranking; Smriti Mandhana slips to No. 4

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News