'​ഗ്രൗണ്ടിൽ ഒന്നല്ല, 11 ജഡേജമാർ വേണം' താരത്തിന്‍റെ മിന്നും ഫീൽഡിങിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

ബുള്ളറ്റ് ത്രോയും ഫ്ലൈയിങ് ക്യാച്ചും നേടി ജഡേജ പുറത്താക്കിയത് അപകടകാരികളായ കെഎൽ രാഹുലിനെയും ക്രിസ് ​ഗെയിലിനെയുമായിരുന്നു

Update: 2021-04-17 07:15 GMT
Editor : Roshin | By : Web Desk
Advertising

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച വിജയം നേടാനായി. ഇതില്‍ പ്രധാന പങ്കുവഹിച്ചത് രവീന്ദ്ര ജഡേജയുടെ മിന്നൽ ഫീൽഡിങ് കൂടിയായിരുന്നു. ബുള്ളറ്റ് ത്രോയും ഫ്ലൈയിങ് ക്യാച്ചും നേടി ജഡേജ പുറത്താക്കിയത് അപകടകാരികളായ കെഎൽ രാഹുലിനെയും ക്രിസ് ​ഗെയിലിനെയുമായിരുന്നു. താരത്തിന്റെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

പഞ്ചാബിനെതിരായ പോരാട്ടത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി പ്ലെയർ ഓഫ് ദ മാച്ചായ ദീപക് ചഹാർ ജഡേജയുടെ പ്രകടനത്തെ പ്രശംസിച്ചു. എനിക്ക് ഒന്നല്ല, 11 ജഡ്ഡുമാർ ഫീൽഡിൽ വേണമെന്നായിരുന്നു ചഹാർ പറഞ്ഞത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഫീൽഡർ എന്നായിരുന്നു മുൻ ഇം​ഗ്ലണ്ട് നായകൻ മൈക്കിൾ വോൺ ട്വീറ്റ് ചെയ്തത്. ജഡേജ കുറച്ചുകൂടി മികച്ച പ്രതിഫലം അർഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 106 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വിജയം അനായാസമായിരുന്നു. ഏഴ് വിക്കറ്റിന് വിജയം സ്വന്തമാക്കിയ ചെന്നൈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News