കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
കൈകാലുകൾ കയറുപയോഗിച്ച് ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
Update: 2021-08-23 15:55 GMT
കണ്ണൂര്‍ പുതുവാച്ചേരിയില്‍ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചക്കരക്കല്ലിൽ നിന്ന് കാണാതായ പ്രജീഷാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടില്‍ നിന്നും പ്രജീഷിനെ കാണാതായത്.
വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ കുട്ടിക്കുന്നുമ്മല്‍ മെട്ടക്ക് സമീപത്ത് നിന്നും ഇയാളുടെ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്ത് പൊലീസും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണിക്കീല്‍ അമ്പലം റോഡിലെ കാനാലില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച ശേഷം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.