19കാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ പിതാവ്​ അറസ്റ്റിൽ

പെൺകുട്ടിയെ പിതാവ് ഉപ​​ദ്രവിച്ചിരുന്നത്​ മാതാവിന്‍റെ അറിവോടെയായിരുന്നുവെന്ന്​ പൊലീസ്

Update: 2021-06-13 05:08 GMT
Advertising

ഗുജറാത്തിൽ 19കാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ പിതാവ്​ അറസ്റ്റിൽ. ഭാഗ്​നഗർ ജില്ലയിലാണ്​ സംഭവം. ബുധനാഴ്ച സർക്കാർ ആശുപത്രിയിൽ പെൺകുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്. സുഖമില്ലാ​തായതോടെ പെൺകുട്ടിയെ​ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്.

പെൺകുട്ടിയോട്​ വിവരം ആരാഞ്ഞപ്പോഴാണ് പിതാവ്​ നിരന്തരം തന്നെ ബലാത്സംഗം ചെയ്​തിരുന്നതായി വെളിപ്പെടുത്തുന്നത്. മാതാവ്​ വീട്ടിലില്ലാതിരുന്ന സമയത്തും ഉറങ്ങിയിരുന്ന സമയത്തുമായിരുന്നു അതിക്രമം എന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ പെൺകുട്ടിയെ ഇയാൾ ഉപ​​ദ്രവിച്ചിരുന്നത്​ മാതാവിന്‍റെ അറിവോടെയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്.

പെൺകുട്ടിയുടെ പിതാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. സംഭവത്തിന്റെ അന്വേഷണം ഭാവ്​നഗർ പൊലീസ്​ സ്​റ്റേഷനിലെ വനിത പൊലീസുകാർക്ക്​ കൈമാറിയിട്ടുണ്ട്​. കൂലിത്തൊഴിലാളിയായ ഇയാൾക്ക്​ രണ്ടു ആൺമക്കളും രണ്ടു പെൺമക്കളുമാണുള്ളത്​. ഇതിൽ രണ്ടു ആൺമക്കളുടെയും ​ഒരു മകളുടെയും വിവാഹം കഴിഞ്ഞതോടെ വെവ്വേറെ വീടുകളിലാണ്​ താമസം. 19കാരിയും മാതാവും പിതാവുമാണ്​ ഇവിടെ താമസിച്ചിരുന്നത്. പെൺകുട്ടിയെയും കുഞ്ഞിനെയും വിദഗ്​ധ ചികിത്സക്കായി ഭാവ്​നഗറിലേക്ക്​ മാറ്റി. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News