കൈറോസ് 2023; ഫോര്‍ട്ട്കൊച്ചി ഡെല്‍റ്റ സ്റ്റഡി സ്കൂള്‍ ജേതാക്കള്‍

നഴ്‌സറി മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പങ്കെടുത്തു

Update: 2023-09-13 02:04 GMT
Editor : Jaisy Thomas | By : Web Desk

കൈറോസ് 2023

Advertising

കൊച്ചി:കാക്കനാട് അസ്സീസി വിദ്യാനികേതൻ പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച സാംസ്കാരികമേളയായ കൈറോസ് 2023യിൽ ഫോർട്ട്കൊച്ചി ഡെൽറ്റ സ്റ്റഡി സെന്‍റര്‍ ജേതാക്കളായി. തിരുവാങ്കുളം ഭവൻസ് മുൻഷി സ്കൂളും കളമശ്ശേരി നജാത്ത്പബ്ലിക് സ്കൂളും രണ്ടാം സ്ഥാനംപങ്കിട്ടു. സ്കൂൾ സ്ഥാപകനായ റവ.ഡോ:ഫ്രാൻസിസ് കണ്ണിക്കലിന്‍റെ സ്മരണാർഥം സംഘടിപ്പിച്ച മേളയിൽ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി 250ഓളം പ്രതിഭകൾ പങ്കെടുത്തു.സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു പരിപാടിയുടെ മുഖ്യസംഘാടകർ.

നഴ്‌സറി മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്തസംവിധായകൻ ജിസ് ജോയ് നിര്‍വഹിച്ചു .ആറു വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നഴ്സറി വിദ്യാർത്ഥികൾക്കായിക്രായോളാ,ഡെലിനെയേഷൻ(ചിത്രരചന)Raiment(പ്രച്ഛന്നവേഷം)ഒന്നും രണ്ടും ക്ലാസുകാർക്കായി Flairഎന്ന ചിത്രരചന മത്സരവും മൂന്നും നാലും ക്ലാസുകാർക്കായി Fathom എന്ന പാവകളി മത്സരവും അരങ്ങേറി.അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകാർക്കായി Meraki(നൃത്തം),ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഹാർമണി(സംഗീതം),ആർട്ടിക്ക(ചിത്രരചന)എന്നിവയും സംഘടിപ്പിച്ചിരുന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി അരങ്ങേറിയ Truceഎന്ന ഷോർട്ട്ഫിലിം മത്സരവും Enigma എന്ന മത്സരവും പരിപാടിക്ക് മാറ്റുകൂട്ടി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News